23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 33 ത​ട​വു​കാ​രു​ടെ മോ​ച​നം: ഗ​വ​ർ​ണ​ർ ഫ​യ​ൽ പ​രി​ശോ​ധി​ക്കുന്നു
Kerala

33 ത​ട​വു​കാ​രു​ടെ മോ​ച​നം: ഗ​വ​ർ​ണ​ർ ഫ​യ​ൽ പ​രി​ശോ​ധി​ക്കുന്നു

ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ൽ വി​​​ഷ​​​മ​​​ദ്യ ദു​​​ര​​​ന്ത​​​ക്കേ​​​സി​​​ലെ പ്ര​​​തി മ​​​ണി​​​ച്ച​​​ൻ അ​​​ട​​​ക്ക​​​മു​​​ള്ള 33 ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ട്ട​​​യ​​​യ്ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​ദേ​​​ശി​​​ച്ച ത​​​ട​​​വു​​​കാ​​​രു​​​ടെ വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ രാ​​​ജ്ഭ​​​വ​​​ൻ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്നു.

സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലെ നി​​​യ​​​മ​​​പ​​​ര​​​വും ഭ​​​ര​​​ണ​​​പ​​​ര​​​വു​​​മാ​​​യ സാ​​​ധു​​​ത​​​ക​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ്ഖാ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ച​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഇ​​​ക്കാ​​​ര്യ​​​ങ്ങ​​​ൾ വി​​​ശ​​​ദ​​​മാ​​​യി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്. ഓ​​​രോ ത​​​ട​​​വു​​​കാ​​​രന്‍റെയും കേ​​​സും ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി​​​യും അ​​​ട​​​ക്ക​​​മു​​​ള്ള വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ളും സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ മ​​​റു​​​പ​​​ടി​​​യി​​​ലു​​​ണ്ട്.​​പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന മു​​​റ​​​യ്ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ ന​​​ട​​​പ​​​ടി ഫ​​​യ​​​ലി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ സ്വീ​​​ക​​​രി​​​ക്കും.

കൊ​​​ടുംക്രി​​​മി​​​ന​​​ലു​​​ക​​​ളോ ഹീ​​​ന​​​ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ചെ​​​യ്ത​​​വ​​​രോ പ​​​ട്ടി​​​ക​​​യി​​​ലി​​​ല്ലെ​​​ന്നു വ്യ​​​ക്ത​​​മാ​​​ക്കി, സ​​​ർ​​​ക്കാ​​​ർ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.

ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു 2018 ൽ ​​​സ​​​ർ​​​ക്കാ​​​ർ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​വു​​​മാ​​​യി ഇ​​​പ്പോ​​​ഴ​​​ത്തെ ജ​​​യി​​​ൽമോ​​​ചി​​​ത​​​രാ​​​കു​​​ന്ന​​​വ​​​രു​​​ടെ പ​​​ട്ടി​​​ക​​​യ് ക്കു ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി വി.​​​പി. ജോ​​​യി ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ഗ​​​വ​​​ർ​​​ണ​​​ർ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​ട്ടു​​ണ്ട്.

33 ത​​​ട​​​വു​​​കാ​​​രെ മോ​​​ച​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു ഗ​​​വ​​​ർ​​​ണ​​​ർ ആ​​​രി​​​ഫ് മു​​​ഹ​​​മ്മ​​​ദ് ഖാ​​​ൻ ഉ​​​ന്ന​​​യി​​​ച്ച സം​​​ശ​​​യ​​​ങ്ങ​​​ൾ​​​ക്ക് സ​​​ർ​​​ക്കാ​​​ർ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണു വി​​​ശ​​​ദമായ മ​​​റു​​​പ​​​ടി ന​​​ൽ​​​കി​​​യ​​​ത്.

ത​​​ട​​​വു​​​കാ​​​രെ മോ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ശ്ച​​​യി​​​ച്ച് 2018ൽ ​​​ഇ​​​റ​​​ക്കി​​​യ സ​​​ർ​​​ക്കു​​​ല​​​ർ പാ​​​ലി​​​ച്ച​​​താ​​​യി നേ​​​ര​​​ത്തേ ഗ​​​വ​​​ർ​​​ണ​​​ർ​​​ക്ക് അ​​​യ​​​ച്ച ഫ​​​യ​​​ലി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രു​​​ന്നി​​​ല്ല. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ചാ​​​യി​​​രു​​​ന്നു ഗ​​​വ​​​ർ​​​ണ​​​ർ പ്ര​​​ധാ​​​ന സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ച​​​ത്.

എ​​​ന്നാ​​​ൽ 2018ലെ ​​​ഉ​​​ത്ത​​​ര​​​വ് ത​​​ട​​​വു​​​കാ​​​രു​​​ടെ ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി​​​യി​​​ൽ ഇ​​​ള​​​വു ചെ​​​യ്തു മോ​​​ച​​​നം ന​​​ൽ​​​കു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള​​​താ​​​ണെ​​​ന്നും എ​​​ന്നാ​​​ൽ, ഇ​​​പ്പോ​​​ഴ​​​ത്തെ ത​​​ട​​​വു​​​കാ​​​രു​​​ടെ മോ​​​ച​​​നം ശി​​​ക്ഷാ കാ​​​ലാ​​​വ​​​ധി ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കു​​​ള്ള​​​താ​​​ണെ​​​ന്നു​​​മാ​​​ണു വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Related posts

ഓണാവധിയില്‍ കൊവിഡ് പരിശോധനകളും വാക്സിനേഷനും കുറഞ്ഞു; പരിശോധനകള്‍ കുത്തനെ കൂട്ടിയും തിരിച്ചടി മറികടക്കണമെന്നാണ് വിദഗ്ധ നിര്‍ദേശം

Aswathi Kottiyoor

മരുന്ന് സംഭരണം: അടുത്ത വർഷം അധികച്ചെലവ് 30 കോടി.*

Aswathi Kottiyoor

രണ്ട് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം

Aswathi Kottiyoor
WordPress Image Lightbox