24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മെട്രോ പുതിയ പാതയിലേക്ക് ; അന്തിമ സുരക്ഷാപരിശോധന ഇന്ന്
Kerala

മെട്രോ പുതിയ പാതയിലേക്ക് ; അന്തിമ സുരക്ഷാപരിശോധന ഇന്ന്

പേട്ട സ്റ്റേഷനിൽനിന്ന്‌ എസ്എൻ ജങ്ഷൻവരെയുള്ള പുതിയ പാതയിൽ മെട്രോ റെയിൽ സുരക്ഷാ കമീഷണറുടെ അന്തിമപരിശോധന വ്യാഴാഴ്ചമുതൽ. സിഗ്നലിങ്‌, ടെലികമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ മേഖലയിൽനിന്നുള്ള വിദഗ്ധരടങ്ങിയ സംഘം സുരക്ഷാ കമീഷണർ അഭയ്കുമാർ റായിയുടെ നേതൃത്വത്തിലാണ്‌ പരിശോധന നടത്തുന്നത്. ഈ പാതയിലൂടെ യാത്രാ സർവീസ് നടത്താൻ സുരക്ഷാ കമീഷണറുടെ അനുമതി ആവശ്യമാണ്. ഇലക്‌ട്രിക്കൽ ഇൻസ്‌പെക്ടർ ജനറൽ, കേരള ഫയർ ആൻഡ് റസ്‌ക്യു സർവീസ് തുടങ്ങിയവയിൽനിന്നുള്ള എല്ലാ ക്ലിയറൻസും നേടിയശേഷമാണ് പാതയുടെ അവസാന പരിശോധന നടത്തുന്നത്.

രണ്ട് സ്റ്റേഷനുകളിലേക്കുകൂടി മെട്രോ ട്രെയിൻ എത്തുന്നതോടെ സ്റ്റേഷനുകളുടെ എണ്ണം ഇരുപത്തിനാലാകും. നിലവിലുള്ളതിൽ ഏറ്റവും വലിയ സ്റ്റേഷനാണ് വടക്കേകോട്ടയിൽ സജ്ജമാകുന്നത്. 4.3 ലക്ഷം ചതുരശ്ര അടിയാണ് വിസ്തീർണം. ജില്ലയിലെ ഏറ്റവും വലിയ റസിഡൻഷ്യൽ സോണിലാണ് എസ്എൻ ജങ്ഷൻ സ്‌റ്റേഷൻ പൂർത്തിയാകുന്നത്. ഈ പ്രദേശത്ത് വാണിജ്യ, വ്യാപാര ആവശ്യത്തിന് സ്ഥലം ലഭ്യമാകാത്ത പ്രശ്നത്തിനും സ്‌റ്റേഷൻ വരുന്നതോടെ പരിഹാരമാകും. 95,000 ചതുരശ്ര അടി വിസ്തീർണമുള്ള ഈ സ്റ്റേഷനിൽ 29,300 ചതുരശ്ര അടി സ്ഥലം സംരംഭകർക്കും ബിസിനസുകാർക്കും വാണിജ്യാവശ്യങ്ങൾക്കും ലഭ്യമാക്കും. ഓഫീസുകൾ, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകൾ, സൂപ്പർ മാർക്കറ്റ്, ആർട്ട്‌ ഗ്യാലറി തുടങ്ങിയവ ആരംഭിക്കാൻ സൗകര്യമുണ്ട്‌. രണ്ട് സ്റ്റേഷനുകളിലേക്കുമുള്ള പ്രീലൈസൻസിങ്ങും ആരംഭിച്ചു. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിർമിക്കുന്ന ആദ്യപാതയാണ് പേട്ടമുതൽ എസ്എൻ ജങ്ഷൻവരെയുള്ളത്. 2019 ഒക്ടോബറിലാണ് നിർമാണം ആരംഭിച്ചത്. അടച്ചുപൂട്ടലിനിടയിലും കോവിഡ് മാനദണ്ഡം പാലിച്ച്‌ സമയബന്ധിതമായി നിർമാണം പൂർത്തിയാക്കി. 453 കോടി രൂപയാണ് നിർമാണച്ചെലവ്. സ്റ്റേഷന്‌ ആവശ്യമായ സ്ഥലം ഏറ്റെടുക്കാൻ 99 കോടി രൂപ ചെലവിട്ടു.

Related posts

എല്ലാ ജില്ലാ, ജനറല്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍: മന്ത്രി വീണാ ജോര്‍ജ്

Aswathi Kottiyoor

തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ഭീതിയില്‍ പാകിസ്ഥാന്‍; ഒരു മരണം, ഒരാള്‍ ഗുരുതരാവസ്ഥയില്‍

രോഗികള്‍ക്കാശ്വാസം: മരുന്ന് വണ്ടിയുമായി യുവജനക്ഷേമ ബോര്‍ഡ്

Aswathi Kottiyoor
WordPress Image Lightbox