24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ-​വി​സ സൗ​ക​ര്യം
Kerala

ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ-​വി​സ സൗ​ക​ര്യം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ-​വി​സ സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തു​ന്നു. ഇ​തി​നു​ള്ള ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ചെ​ക്ക്‌​പോ​സ്റ്റ് (ഐ​സി​പി) പ​ട്ടി​ക​യി​ൽ ക​ണ്ണൂ​രി​നെ​യും ഉ​ൾ​പ്പെ​ടു​ത്തി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ഉ​ത്ത​ര​വി​റ​ക്കി.
ഇ-​വി​സ​യി​ൽ എ​ത്തു​ന്ന​വ​ർ​ക്കാ​യി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ടെ​ർ​മി​ന​ൽ കെ​ട്ടി​ട​ത്തി​ൽ ര​ണ്ടു​വ​ർ​ഷം മു​മ്പ് ത​ന്നെ പ്ര​ത്യേ​ക കൗ​ണ്ട​ർ ഉ​ൾ​പ്പ​ടെ​യു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗം ആ​വ​ശ്യ​മാ​യ ഉ​ദ്യോ​ഗ​സ്ഥ​രെ നി​യ​മി​ക്കു​ക​യും ബാ​ക്കി​യു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​കു​ക​യും ചെ​യ്താ​ൽ ഇ-​വി​സ വ​ഴി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലും യാ​ത്ര​ക്കാ​ർ​ക്ക് എ​ത്താ​ൻ ക​ഴി​യും. വി​ദേ​ശ പൗ​ര​ൻ​മാ​ർ​ക്കും വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കും നി​ശ്ചി​ത കാ​ല​യ​ള​വ് ഇ-​വി​സ സൗ​ക​ര്യം ഉ​പ​യോ​ഗി​ച്ച് രാ​ജ്യ​ത്ത് താ​മ​സി​ക്കാ​നാ​കും. 156 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് ഇ-​വി​സ ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ചേ​രാം.

Related posts

വാ​ഹ​ന പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കി; വ​നി​താ ബു​ള്ള​റ്റ് പ​ട്രോ​ൾ ടീം ​ഇ​ന്നു മു​ത​ൽ

Aswathi Kottiyoor

സ​മ്മാ​ന​ക്കൂ​പ്പ​ൺ ന​ട​ത്തി​പ്പി​നു ഫീസ് ഏർപ്പെടുത്താൻ നീ​ക്കം

Aswathi Kottiyoor

ഓ​ണ്‍​ലൈ​ന്‍ ക്ലാ​സ്: ഇ​ന്‍റ​ര്‍​നെ​റ്റ് ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍

Aswathi Kottiyoor
WordPress Image Lightbox