24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി
Kerala

ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ഡി.റ്റി.പി.സി, നവകേരളം കർമ്മ പദ്ധതി, ശുചിത്വമിഷൻ, ഹരികേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവരുടെ സംയുക്ത സംരഭമായ ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിച്ചു. ചടങ്ങിൽ പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി മുഖ്യാതിഥിയായി.
മാലിന്യ സംസ്‌കരണ രംഗത്ത് വിദ്യാർഥികളുടെ പങ്കാളിത്തം ഉറപ്പാക്കി വിദ്യാർഥികളുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയാണ് ശംഖുമുഖം ഹരിത ടൂറിസം പദ്ധതി വഴി ഉദ്ദേശിക്കുന്നത്. ടൂറിസം കേന്ദ്രം അടക്കമുള്ള പ്രദേശങ്ങളിൽ നമ്മുടെ കേരളത്തിൽ എത്തിച്ചേരുന്ന വിനോദസഞ്ചാരികളിൽ നല്ലൊരു പങ്ക് എത്തുന്നത് തിരുവനന്തപുരത്താണ്. അതുകൊണ്ട് തന്നെ നഗരത്തിന്റെ ശുചിത്വവും സൗന്ദര്യവും സൗകര്യങ്ങളും ലോകോത്തരമാകണം. അതിന് വേണ്ടിയുള്ള പദ്ധതികൾ വിവിധ വകുപ്പുകളുമായി ചേർന്നും സ്വന്തം നിലയ്ക്കും കോർപറേഷൻ ആസൂത്രണം ചെയ്ത് നടപ്പാക്കി വരികയാണ്.

Related posts

*ഫാം സൂപ്പർവൈസർ തസ്തികയിൽ നിയമനം*

Aswathi Kottiyoor

അമേരിക്കയിൽ അതിശൈത്യം; മരണം 60 കടന്നു

Aswathi Kottiyoor

ജില്ലാ പഞ്ചായത്ത് ഉൾപ്പെടെ 20 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് ജൂലൈ 21ന്

Aswathi Kottiyoor
WordPress Image Lightbox