22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ജില്ല ഡെങ്കിപ്പനി ജാഗ്രതയിൽ
Kerala

ജില്ല ഡെങ്കിപ്പനി ജാഗ്രതയിൽ

മഴക്കാലം തുടങ്ങിയതോടെ ജില്ലയിൽ ഡെങ്കിപ്പനി കേസുകൾ കൂടുന്നു. ഗുരുതരാവസ്ഥയിലുള്ള കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടുന്നില്ലെങ്കിലും പ്രതിദിനം ഡെങ്കിപ്പനി ബാധിച്ച്‌ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണം വർധിച്ചു. ഡെങ്കി റിപ്പോർട്ട്‌ ചെയ്യുന്ന പ്രദേശങ്ങളിൽ ആരോഗ്യവകുപ്പിന്റെ പ്രതിരോധപ്രവർത്തനങ്ങളും ഊർജിതമായി നടക്കുന്നുണ്ട്‌.
ജില്ലയിൽ ഈ വർഷം ഇതുവരെ 155 ഡെങ്കിപ്പനി കേസുകളാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ജൂൺ തുടങ്ങി ഒരാഴ്‌ച പിന്നിടുമ്പോൾ അഞ്ച്‌ കേസുകളും ഡെങ്കിയെന്ന്‌ സംശയിക്കുന്ന 23 കേസുകളും റിപ്പോർട്ട്‌ചെയ്‌തു. മേയിൽ എട്ട്‌ സ്ഥിരീകരിച്ച കേസുകളും 73 സംശയിക്കുന്ന കേസുകളുമാണ്‌ റിപ്പോർട്ട്‌ ചെയ്‌തത്‌. ആലക്കോട്‌, ഉളിക്കൽ, ചിറ്റാരിപ്പറമ്പ്‌ തുടങ്ങി മലയോരപ്രദേശങ്ങളിലാണ്‌ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നത്‌.
ആശങ്ക വേണ്ട
ആരോഗ്യ ജാഗ്രതാ ക്യാമ്പയിനിന്റെ ഭാഗമായി കൊതുകുനശീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നുണ്ട്‌. ഡെങ്കി റിപ്പോർട്ട്‌ ചെയ്യുന്ന പ്രദേശങ്ങളിൽ വെക്ടർ കൺട്രോൺ യൂണിറ്റും തദ്ദേശസ്ഥാപനങ്ങളും ചേർന്ന്‌ ഉറവിട നശീകരണപ്രവർത്തനങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്‌. ഡെങ്കിപ്പനി കേസുകളുടെ എണ്ണം ചെറിയ തോതിൽ മാത്രമേ വർധിച്ചിട്ടുള്ളൂവെന്ന്‌ സർവെയ്‌ലൻസ്‌ ഓഫീസർ ഡോ. എം കെ ഷാജ്‌ പറഞ്ഞു. കാലാവസ്ഥ മാറിയപ്പോൾ ഉള്ള വർധന മാത്രമാണിത്‌. ഡെങ്കിപ്പനിയെ നേരിടാൻ ആരോഗ്യ വകുപ്പ്‌ സജ്ജമാണ്‌. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
പനി കൂടി
പകർച്ചപ്പനി കേസുകളിലും വർധനയുണ്ട്‌. ജില്ലയിൽ 981 പേരാണ്‌ ചൊവ്വാഴ്‌ച പനി ബാധിച്ച്‌ ചികിത്സതേടിയത്‌. തിങ്കളാഴ്‌ച 1005 പേർക്ക്‌ പനി ബാധിച്ചു. ഞായർ–-474, ശനി–-992, വെള്ളി–-896, വ്യാഴം–- 953, ബുധൻ–-906 എന്നിങ്ങനെയാണ്‌ പനികണക്ക്‌. കഴിഞ്ഞമാസം 20,649 പേർക്കാണ്‌ പനി ബാധിച്ചത്.

Related posts

കടലിലിറങ്ങുമ്പോൾ വേണം ജാഗ്രത

Aswathi Kottiyoor

ബഫർസോൺ നിർദ്ദേശത്തിൽനിന്ന്‌ കേരളത്തെ ഒ‍ഴിവാക്കണം: ജോൺ ബ്രിട്ടാസ്‌

Aswathi Kottiyoor

7 വർഷം, കൊല്ലപ്പെട്ടത് 214 കുട്ടികൾ; കൊലക്കേസ് പ്രതികളായി 159 അതിഥിത്തൊഴിലാളികൾ

Aswathi Kottiyoor
WordPress Image Lightbox