24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; ജില്ലയില്‍ പ്രവേശന വിലക്ക്
Kerala

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി; ജില്ലയില്‍ പ്രവേശന വിലക്ക്

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യ പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി. അര്‍ജുന് കണ്ണൂര്‍ ജില്ലയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡിഐജി രാഹുല്‍ ആര്‍. നായരുടേതാണ് ഉത്തരവ്. കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണറുടെ ശുപാര്‍ശ സ്വീകരിച്ചാണ് റേഞ്ച് ഡിഐജി ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ കസ്റ്റംസ് കേസില്‍ ജാമ്യ വ്യവസ്ഥയില്‍ തുടരുകയാണ് അര്‍ജുന്‍ ആയങ്കി. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെട്ട അര്‍ജുന്‍ ആയങ്കി സ്ഥിരം കുറ്റവാളിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കാപ്പ ചുമത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ക്കും ജില്ലാ കളക്ടര്‍ക്കും ശുപാര്‍ശ നല്‍കിയിരുന്നത്. സൈബര്‍ സഖാക്കള്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കുമ്പോഴും ഡിവൈഎഫിഐക്കെതിരെ സൈബര്‍ യുദ്ധം നടത്തിയതില്‍ അര്‍ജുന്‍ ആയങ്കി മുന്‍നിരയിലുണ്ടായിരുന്നു. ഓപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടിയെന്ന് നേരത്തെ കമ്മിഷണര്‍ വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
Lokal App!

Related posts

ഒരു വർഷം 99 പുതിയ ട്രെയിൻ; കേരളത്തിന് വെറും രണ്ട്.

Aswathi Kottiyoor

കശ്‌മീരില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു

Aswathi Kottiyoor

ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതിയിൽ 12 പദ്ധതി പൂർത്തീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox