24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കണ്ണുതുറക്കാതെ അധികാരികൾ
Kelakam

കണ്ണുതുറക്കാതെ അധികാരികൾ

കേളകം: അടക്കാത്തോട് ടൗണിലെ കൂറ്റൻ മരം റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്നത് അപകട ഭീഷണിയിലായി. രണ്ട് ദശാബ്ദത്തോളമായി നാട്ടാർക്ക് തണൽ വിരിച്ച വൻമരം റോഡിലേക്കും, സമീപത്തെ കെട്ടിട ഭാഗങ്ങളിലേക്കും ചെറിഞ്ഞതാണ് അപകട ഭീതിക്ക് കാരണം. തൊട്ട് ചേർന്ന് വൈദ്യുതി ലൈനുകളുള്ളതിനാൽ മരം പൊട്ടിവീണാൽ ജനത്തിരക്കുള്ള ടൗണിൽ വലിയ ദുരന്തത്തിനും കാരണമാകും.

മരത്തിന് ചുവട് ഭാഗത്ത് നിരവധി യാത്രക്കാർ വിശ്രമിക്കുന്ന വെയിറ്റിംഗ് ഷെൽറ്ററും ഉണ്ട്. പാതയോരത്തെ ഭീഷണിയായ വൻ മരം അടിയന്തിരമായി മുറിച്ച് മാറ്റാൻ നടപടിയുണ്ടാവണമെന്ന് വ്യാപാരികളും, നാട്ടുകാരും അധികൃതരോട് ആവശ്യപ്പെട്ടു.

Related posts

ചെട്ട്യാംപറമ്പ് ഗവ.യു.പി.സ്‌കൂൾ തറക്കല്ലിടല്‍ കര്‍മ്മം പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ ലോകജനസംഖ്യാദിനം സംഘടിപ്പിച്ചു

Aswathi Kottiyoor

റെയിൽവേ സ്‌റ്റേഷൻ മാതൃകയിൽ വഴിയോര വിശ്രമകേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox