24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • കൊട്ടിയൂർ ഉത്സവം: കലവുമായി നല്ലൂരിൽ നിന്നുള്ള സംഘം
Peravoor

കൊട്ടിയൂർ ഉത്സവം: കലവുമായി നല്ലൂരിൽ നിന്നുള്ള സംഘം

കൊട്ടിയൂർ വൈശാഖോത്സവത്തിന്റെ പ്രധാന ചടങ്ങുകളിലൊന്നായ കലംവരവിനുള്ള കലവുമായി മുഴക്കുന്ന് നെല്ലൂരിൽനിന്നുള്ള സംഘം കൊട്ടിയൂരിലെത്തി. യാഗോത്സവത്തിലെ പ്രധാന ചടങ്ങുകളാണ് മകം, പൂരം, ഉത്രം നാളുകളിൽ നടക്കുന്ന കലംപൂജകൾ. ഈ ചടങ്ങുകൾക്കാവശ്യമായ മൺകലങ്ങൾ അക്കരെ ക്ഷേത്രത്തിലെത്തിക്കുന്ന ചടങ്ങാണ് കലം വരവ്. നല്ലൂരാൻ എന്ന് വിളിക്കുന്ന കുലാലസ്ഥാനികന്റെ നേതൃത്വത്തിലാണ് മൺകലങ്ങൾ കൊട്ടിയൂരിലെത്തിച്ചത്. മുഴക്കുന്നിനടുത്ത് നല്ലൂർ ഗ്രാമത്തിലെ ചൂട്ടാലകളിൽനിന്ന് ഇളന്നീരാട്ടത്തിന്റെ പിറ്റേന്നാൾ മുതൽ വ്രതാനുഷ്ഠാനത്തോടെ കലം നിർമാണം തുടങ്ങും. മകംനാൾ സമുദായാംഗങ്ങളെല്ലാം വ്രതാനുഷ്ഠാനത്തോടെ ചൂട്ടാലയിൽ എത്തിച്ചേരും. സ്ഥാനികന്റെ കൈയിൽനിന്ന് വെറ്റില വാങ്ങിയ 12 പേരാണ് കലം എഴുന്നള്ളിക്കൽ ചടങ്ങിന് തയ്യാറാകുന്നത്

Related posts

ഉരുൾപൊട്ടലിൽ വെള്ളം കയറി നാശനഷ്ടങ്ങൾ സംഭവിച്ചവർക്ക് ധനസഹായം

Aswathi Kottiyoor

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor

ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ; മൂന്നരക്കോടിയിലധികം രൂപയുടെ വെട്ടിപ്പ് നടന്നതായി ഇടപാടുകാർ

Aswathi Kottiyoor
WordPress Image Lightbox