30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഡി.ജി.പിയുടെ ഓൺലൈൻ അദാലത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ
Kerala

ഡി.ജി.പിയുടെ ഓൺലൈൻ അദാലത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ

പൊലീസ്​ ഉദ്യോഗസ്ഥരുടെ പരാതികളിൽ പരിഹാരം കാണാൻ സംസ്ഥാന പൊലീസ്​ മേധാവി അനിൽ കാന്ത് ജൂലൈ ഏഴ്, 15, 23 തീയതികളിൽ ഓൺലൈൻ അദാലത് നടത്തും. കോഴിക്കോട് സിറ്റി, കോഴിക്കോട് റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ ഏഴിന് പരിഗണിക്കും. പരാതികൾ ലഭിക്കേണ്ട അവസാന തീയതി ജൂൺ 14.

എം.എസ്​.പി, ആർ.ആർ.ആർ.എഫ്, ഐ.ആർ.ബി, എസ്​.ഐ.എസ്​.എഫ്, വനിത പൊലീസ്​ ബറ്റാലിയനുകളിലെ പരാതികൾ ജൂലൈ 15 നാണ് പരിഗണിക്കുന്നത്. അവസാന തീയതി ജൂൺ 18. തിരുവനന്തപുരം സിറ്റി, തിരുവനന്തപുരം റൂറൽ ജില്ലകളിലെ പരാതികൾ ജൂലൈ 23ന് പരിഗണിക്കും. അവസാന തീയതി ജൂൺ 25. പരാതികൾ spctalks.pol@kerala.gov.in വിലാസത്തിൽ ലഭിക്കണം. പരാതിയിൽ മൊബൈൽ നമ്പർ ഉൾപ്പെടുത്തണം. ഹെൽപ്​ലൈൻ നമ്പർ: 9497900243.

Related posts

അനൗപചാരിക വിദ്യാഭ്യാസം പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗം: മുഖ്യമന്ത്രി

Aswathi Kottiyoor

നെഹ്‌റു ട്രോഫി വള്ളംകളി: അമിത് ഷായെ ക്ഷണിച്ച് മുഖ്യമന്ത്രി

Aswathi Kottiyoor

കുടുംബശ്രീ മാതൃകയിൽ ഭിന്നശേഷി വനിതകളുടെ സംഘങ്ങൾ രൂപീകരിക്കണം: മന്ത്രി ഡോ. ആർ. ബിന്ദു

Aswathi Kottiyoor
WordPress Image Lightbox