22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ
Iritty

തില്ലങ്കേരിയിൽ കോടികൾ വിലമതിക്കുന്ന തിമിംഗല ഛർദ്ദിലുമായി യുവാവ് പിടിയിൽ

ഇരിട്ടി : വാഹന പരിശോധനക്കിടെ തില്ലങ്കേരിയില്‍ തിമിംഗല ഛര്‍ദ്ദിലു (ആംബർ ഗ്രീസ്) മായി യുവാവിനെ പോലീസ് പിടികൂടി. തില്ലങ്കേരി അരിച്ചാൽ സ്വദേശി ദിന്‍രാജിനെയാണ് മുഴക്കുന്ന് പോലീസ് പിടികൂടിയത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രണ്ടുപേർ കാറുമായി രക്ഷപ്പെട്ടു.
വെള്ളിയാഴ്ച ഉച്ചക്ക് 2മണിയോടെ മുഴക്കുന്ന് പ്രിൻസിപ്പൽ എസ് ഐ എൻ.സി. രാഘവന്റെ നേതൃത്വത്തിൽ പോലീസ് നടത്തിയ വാഹനപരിശോധനക്കിടെയാണ് ദിൻരാജ് രണ്ട് കിലോവിലധികം വരുന്ന തിമിംഗല ഛര്‍ദ്ദിൽ എന്നറിയപ്പെടുന്ന ആംബർ ഗ്രീസുമായി പിടിയിലാകുന്നത്. ഇയാൾ സഞ്ചരിച്ച ആള്‍ട്ടോ കാറില്‍ ബാഗിനുള്ളിൽ പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ച നിലയിലായിരുന്നു ഇത് ഉണ്ടായിരുന്നത്. കാറിൽ നിന്നും ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടിക്കുകയായിരുന്നു. ഇതിനിടയിൽ ദിൻരാജിനൊപ്പമുണ്ടായിരുന്ന മറ്റ് 2 പേര്‍ കാറുമായി രക്ഷപ്പെട്ടു. ഇവർ ഉളിയിൽ സ്വദേശി അഷ്റഫും സുഹൃത്തുമാണെന്ന് തിരുവിച്ചറിഞ്ഞിട്ടുണ്ട്. തില്ലങ്കേരിയിലെ സരീഷിനായി കൊണ്ടുപോവുകയായിരുന്നു. പിടികൂടിയ വസ്തുവിന് വിപണിയില്‍ ഇതിന് 2 കോടിയിലധികം രൂപ വിലവരുമെന്നാണ് പോലീസ് പറയുന്നത്.
ഇന്ത്യയിൽ നിലവിലുള്ള 1972 ലെ വന്യജീവി നിയമപ്രകാരം ഇതിന്റെ വിൽപ്പന നിരോധിച്ചിട്ടുണ്ട്. വന്യജീവി സംരക്ഷണ നിയമത്തിലെ സെക്ഷൻ 44 പ്രകാരം ഇത് രാജ്യത്തെവിടെ വില്പനനടത്തുന്നതും കൈവശം വെക്കുന്നതും കുറ്റകരമാണ്. തിമിംഗലങ്ങളുടെ കുടലിൽ ദഹന പ്രക്രിയകളിലൂടെ രൂപപ്പെടുന്ന പ്രകൃതിദത്ത ഉത്പന്നമാണ് തിമിംഗല ഛർദ്ദിഎന്നറിയപ്പെടുന്ന ആംബർ ഗ്രീസ്. സുഗന്ധ വസ്തുക്കൾ നിർമ്മിക്കുന്നതിനായി ഉപയോഗിക്കുന്ന ഇതിന് വിപണിയിൽ ലക്ഷങ്ങളാണ് വില .
മുഴക്കുന്ന് സെക്ഷന്‍പ്രിന്‍സിപ്പല്‍ എസ് ഐ എന്‍. സ രാഘവനെ കൂടാതെ എസ് ഐ എം. ജെ. സെബാസ്റ്റ്യന്‍, എ എസ് ഐ ജയരാജന്‍, സിവില്‍ പോലീസ് ഓഫീസര്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹന പരിശോധന നടത്തിയത്. പ്രതി ദിൻരാജിനെ മട്ടന്നൂർ കോടതി 17 വരെ റിമാൻഡ് ചെയ്തു. വനം വകുപ്പാണ് ഇതിന്റെ തുടരന്വേഷണം നടത്തേണ്ടത്. പോലീസ് നടപടികള്‍ക്ക് ശേഷം പിടികൂടിയ അംബർഗ്രീസും മറ്റും വനംവകുപ്പിന് കൈമാറി.

Related posts

ഇരിട്ടി മേഖലയിലെ തുടർച്ചയായ വാഹനാപകടങ്ങൾ – കർശന നടപടികളുമായി മോട്ടോർവാഹന വകുപ്പ്

Aswathi Kottiyoor

കെപിഎ ഇരിട്ടി മേഖലാ സമ്മേളനം

Aswathi Kottiyoor

പ്രാഥമിക സൗകര്യങ്ങൾ ഒന്നുമില്ലാതെ കേരള കർണാടക അതിർത്തിയായ കൂട്ടുപുഴയിലെ പോലീസ് എയ്ഡ്പോസ്റ്റ്

WordPress Image Lightbox