27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൊവിഡ് കൂടുന്നു; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്
Kerala

കൊവിഡ് കൂടുന്നു; കേരളത്തിന് കേന്ദ്രത്തിന്റെ കത്ത്

കൊവിഡ് കേസുകളിലെ പെട്ടെന്നുണ്ടായ വര്‍ധനയില്‍ ആശങ്കയോടെ കേന്ദ്രം. വിഷയത്തില്‍ കേരളത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചു. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാങ്ങള്‍ക്കാണ് കേന്ദ്രം കത്തയച്ചത്. മാസ്‌കും സാമൂഹ്യ അകലവും ഉള്‍പ്പെടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ ശക്തമാക്കണമെന്നാണ് നിര്‍ദേശം. 11 ജില്ലകളില്‍ പ്രതിവാര കേസുകള്‍ കൂടിയതില്‍ ആശങ്കയുണ്ടെന്നും ആരോഗ്യ മന്ത്രാലയം.

രാജ്യത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കൊവിഡ് കേസുകള്‍ കുത്തനെ ഉയരുകയാണ്. ഒരു ദിവസത്തിനിടെ 4041 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്ന് മാസത്തിന് ശേഷമാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം നാലായിരത്തിന് മുകളിലെത്തിയത്.

കേരളത്തിലും മഹാരാഷ്ട്രയിലുമാണ് പ്രതിദിന രോഗികളുടെ എണ്ണം കൂടുതല്‍. മാസ്‌ക് ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുന്നതില്‍ വീഴ്ച്ച സംഭവിച്ചതാകാം കേസുകളുയരാന്‍ കാരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തല്‍.

Related posts

പ്ര​തി​ഷേ​ധ​ങ്ങ​ളെ​ല്ലാം സ്ത്രീ​ക​ൾ കാ​ണു​ന്നു​ണ്ട്; വി​വാ​ഹ​പ്രാ​യം ഉ​യ​ർ​ത്ത​ലി​ൽ മോ​ദി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

വൈദ്യുതി നിരക്ക് വർധന ജൂൺ പകുതിയോടെ പ്രഖ്യാപിക്കും

Aswathi Kottiyoor
WordPress Image Lightbox