26 C
Iritty, IN
July 6, 2024
  • Home
  • Kerala
  • കണ്ണൂർ നഗരത്തിൽ ഇനി രാത്രി സുരക്ഷിതമായി ഓട്ടോയിൽ കയറാം
Kerala

കണ്ണൂർ നഗരത്തിൽ ഇനി രാത്രി സുരക്ഷിതമായി ഓട്ടോയിൽ കയറാം

നഗരത്തിലെ ഓട്ടോറിക്ഷ യാത്ര സുരക്ഷിതമാക്കന്‍ നടപടികളുമായി കണ്ണൂര്‍ ടൗണ്‍ പോലീസ്. നഗരത്തില്‍ രാത്രിയോടുന്ന ഓട്ടോഡ്രൈവര്‍മാര്‍ ടൗണ്‍ സ്റ്റേഷനിലെത്തി റിപ്പോര്‍ട്ട് ചെയ്യണം. പേര്, വണ്ടി നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സ്റ്റേഷനില്‍ രേഖപ്പെടുത്തേണ്ടത്.

കണ്ണൂര്‍ നഗരത്തില്‍ ചില ഓട്ടോകള്‍ കേന്ദ്രീകരിച്ചുള്ള ലഹരിമാഫിയ പ്രവര്‍ത്തനങ്ങളും അനധികൃത വണ്ടികളും കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പോലീസ് നടപടി. രാത്രി 10 മുതല്‍ പുലര്‍ച്ച ആറുവരെ നഗരപരിധിയില്‍ ഓടുന്ന വാഹനങ്ങളാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.

കണ്ണൂര്‍ കോര്‍പറേഷന്‍ (കെ. സി) നമ്ബറുള്ള ഓട്ടോഡ്രൈവര്‍മാര്‍ക്ക് പാസ് ഏര്‍പ്പെടുത്താന്‍ ഓട്ടോറിക്ഷ സംഘടനകള്‍, തൊഴിലാളികള്‍, ടൗണ്‍ പൊലീസ്, ആര്‍. പി. എഫ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ കഴിഞ്ഞമാസം ചേര്‍ന്ന യോഗം തീരുമാനിച്ചിരുന്നു. പാസ് ലഭിക്കുന്നതിനായി വാഹനത്തിന്റെ മുഴുവന്‍ രേഖകളുടെയും ലൈസന്‍സിന്റെയും പകര്‍പ്പുകള്‍, ഫോട്ടോ എന്നിവ കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു.

Related posts

സംസ്ഥാനത്ത് 57 ശതമാനം മഴക്കുറവ്

Aswathi Kottiyoor

കേരളത്തില്‍ വൈറസിന് വ്യാപനശേഷി കുറഞ്ഞു ; റീപ്രൊഡക്ടീവ്‌’ നിരക്ക്‌ ഒന്നിൽ താഴെ എത്തിയതായി വിദഗ്‌ധർ.

Aswathi Kottiyoor

ജലസുരക്ഷയും കാലാവസ്ഥാ പൊരുത്തപ്പെടലും’ ശിൽപ്പശാല ചൊവ്വാഴ്ച

Aswathi Kottiyoor
WordPress Image Lightbox