23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കണ്ണൂരില്‍ മൂന്ന് സ്ത്രീകളടക്കം 13 പേര്‍ക്കെതിരേ പോലീസ് കാപ്പ ചുമത്തി
Kerala

കണ്ണൂരില്‍ മൂന്ന് സ്ത്രീകളടക്കം 13 പേര്‍ക്കെതിരേ പോലീസ് കാപ്പ ചുമത്തി

മയക്കുമരുന്ന് കടത്ത് കേസില്‍ കണ്ണൂരില്‍ അറസ്റ്റിലായ മൂന്ന് സ്ത്രീകളടക്കം 13 പ്രതികള്‍ക്കെതിരേ ‘കാപ്പ’ (കേരള ആന്റി-സോഷ്യല്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷ്യന്‍) ആക്‌ട്) ചുമത്തുന്നു. ഇതില്‍ ഒരാള്‍ നൈജീരിയന്‍ യുവതിയാണ്.

കണ്ണൂര്‍ തെക്കിബസാറിലെ റാസിയാനിവാസില്‍ നിസാം അബ്ദുള്‍ ഗഫൂര്‍ (35) ആണ് കേസിലെ പ്രധാന പ്രതി. അന്താരാഷ്ട്ര മയക്കുമരുന്ന് കേസിലെ പ്രധാന കണ്ണിയാണിയാള്‍. കാപ്പാട് ഡാഫോഡില്‍സ് വില്ലയിലെ അഫ്സല്‍ (37), ഇയാളുടെ ഭാര്യ ബള്‍ക്കീസ് (28), ബള്‍ക്കീസിന്റെ ബന്ധുവും തയ്യില്‍ സ്വദേശിയുമായ ജനീസ് (40), നൈജീരിയന്‍ യുവതി പ്രിയിസ് ഓട്ടോനിയെ (22) തുടങ്ങിയവരാണ് കേസിലെ മുഖ്യ പ്രതികള്‍.

മാര്‍ച്ച്‌ ഏഴിന് ബെംഗളൂരുവില്‍നിന്ന് കണ്ണൂരിലെത്തിയ സ്വകാര്യ ബസില്‍നിന്ന് ഒന്നരക്കോടിയുടെ ലഹരിമരുന്ന് പിടിച്ച കേസിലും ചാലാട്ടെ കേന്ദ്രത്തില്‍നിന്ന് മയക്കുമരുന്ന് കണ്ടെടുത്ത കേസിലുമാണ് പ്രതികള്‍ക്കെതിരേ കാപ്പ ചുമത്തുന്നത്. പ്രതികളെല്ലാം ജയിലിലാണ്.
Lokal App!

Related posts

കുടിനിര്‍ത്താന്‍ മനസില്ല: ചികത്സയ്ക്ക് പോകാതിരിക്കാന്‍ തെങ്ങില്‍ കയറി യുവാവ്

Aswathi Kottiyoor

മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

മുഴുവൻ സർക്കാർ ഉദ്യോഗസ്ഥർക്കും പ്രമേഹ പരിശോധന: ഡോ.സജിത്ബാബു

Aswathi Kottiyoor
WordPress Image Lightbox