• Home
  • Kerala
  • സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍*
Kerala

സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍*

*സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്ത 36 ലക്ഷം പേര്‍; ആശങ്കയുയര്‍ത്തി കണക്കുകള്‍*

കൊവിഡ് രണ്ടാം ഡോസ് വാക്‌സിനോട് ആളുകള്‍ക്ക് വിമുഖതയെന്ന് തെളിയിക്കുന്ന കണക്കുകള്‍ പുറത്ത്. 18 വയസിനും 59 വയസിനുമിടയില്‍ പ്രായമുള്ള 36 ലക്ഷം ആളുകള്‍ രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടില്ല. ഒന്നാം ഡോസ് വാക്‌സിന് ശേഷമുള്ള കാലാവധി പൂര്‍ത്തിയാക്കിവരില്‍ 18 ശതമാനത്തോളം പേരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തത്. കാസര്‍ഗോഡ്, കോഴിക്കോട്, കൊല്ലം ജില്ലക്കാരാണ് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാത്തതില്‍ അധികവുമെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ ആശങ്കയുയര്‍ത്തിക്കൊണ്ട് വലിയ വര്‍ധനയുണ്ടാകുന്നുണ്ട്. ജാഗ്രത വര്‍ധിപ്പിക്കേണ്ട ഈ സാഹചര്യത്തിലാണ് വാക്‌സിനോട് വലിയ വിഭാഗം ജനങ്ങള്‍ വിമുഖത കാണിക്കുന്നത്. മൂന്നാം തരംഗത്തിന് ശേഷം കൊവിഡ് കേസുകള്‍ കുറഞ്ഞെന്ന വിലയിരുത്തലിലാകാം പലരും രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ മടി കാണിച്ചതെന്നാണ് സൂചന.

കഴിഞ്ഞ വര്‍ഷം മെയ് ഒന്ന് മുതലാണ് 18 വയസിന് മുകളിലുള്ളവര്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ ആരംഭിച്ചിരുന്നത്. അതിനുശേഷം ഒമിക്രോണ്‍ വ്യാപനം ഉണ്ടായിട്ടുകൂടി രണ്ടാം ഡോസ് വാക്‌സിനെടുക്കാന്‍ പലയാളുകളും മടിച്ചു എന്നത് ആരോഗ്യവകുപ്പിന്റെ കൂടി വീഴ്ചയായി വിലയിരുത്തപ്പെടുന്നുണ്ട്.

Related posts

എസ്.സി പ്രൊമോട്ടർ പരീക്ഷ

Aswathi Kottiyoor

വാളയാറിൽ റെയ്‌ഡ്‌; എഎംവിഐയെ ഓടിച്ചിട്ട്‌ പിടിച്ചു, 67,000 രൂപ പിടികൂടി

Aswathi Kottiyoor

ജോലിക്കിടയില്‍ കെഎസ്ഇബി ജീവനക്കാരന് ഷോക്കേറ്റു

Aswathi Kottiyoor
WordPress Image Lightbox