25.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്
Kerala

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്

തൃക്കാക്കരയില്‍ ആദ്യമണിക്കൂറില്‍ കനത്ത പോളിങ്. കാലാവസ്ഥ അനുകൂലമായതോടെ വോട്ടര്‍മാര്‍ രാവിലെ തന്നെ ബൂത്തുകളിലേക്ക് എത്തിത്തുടങ്ങി. വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് എല്ലാ ബൂത്തുകളിലും കാണാനായത്. 20.64% പോളിങ്ങാണ് രേഖപ്പെടുത്തിയിരിക്കുന്നത്.എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ സമ്മതിദാന അവകാശം രേഖപ്പെടുത്തി. പടമുകള്‍ സ്‌കൂളിലെ 140ആം ബൂത്തിലാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് വോട്ട് രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ് പാലാരിവട്ടം ബൂത്തിലും വോട്ട് ചെയ്തു. മമ്മൂട്ടി ഉള്‍പ്പെടെയുള്ളവരുടെ വിഐപി വോട്ടുകള്‍ പ്രതീക്ഷിക്കുന്നത് വെണ്ണലയിലെ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലാണ്.

239 ബൂത്തുകളാണ് ആകെ സജ്ജീകരിച്ചിട്ടുളളത്. എല്ലാ പോളിങ് ബൂത്തുകളും ഹരിത ബൂത്തുകളാണ്. രണ്ട് ലക്ഷത്തോളം വോട്ടര്‍മാരാണ് ഇന്ന് പോളിങ് ബൂത്തുകളിലേക്ക് എത്തുന്നത്. ഇവര്‍ക്ക് സമ്മതിദാനാവകാശം രേഖപ്പെടുത്താന്‍ തയാറായിരിക്കുന്നത് 194 പ്രധാന ബൂത്തുകളും 75 അധിക ബൂത്തുകളുമാണ്. 239 പ്രിസൈഡിങ്ങ് ഓഫീസര്‍മാരെയും 717 പോളിങ് ഉദ്യോഗസ്ഥരെയുമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി നിയോഗിച്ചിട്ടുള്ളത്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും.

എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. അഞ്ചിലധികം ബൂത്തുകള്‍ ഉള്ള സ്റ്റേഷനുകളില്‍ മൈക്രോ സോഫ്റ്റ്വെയര്‍ മാരെ നിയോഗിക്കും. എല്ലാ ബൂത്തുകളിലും വെബ് കാസ്റ്റിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ആകെ 1,96,805 വോട്ടര്‍മാരാണ് മണ്ഡലത്തില്‍ ഉളളത്. 1,01,530 പേര്‍ വനിതകളാണ്. ഒരു ട്രാന്‍സ്‌ജെന്‍ഡറുമുണ്ട്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.

Related posts

സംസ്ഥാനത്ത് കാലവർഷം ഇന്ന് : വ്യാപക മഴയ്ക്ക് സാധ്യത

Aswathi Kottiyoor

സാ​മൂ​ഹ്യ തി​ന്മ​ക​ൾ​ക്ക് മ​ത​ത്തിന്‍റെ നി​റം ന​ൽ​ക​രു​ത്; മു​ള​യി​ലേ നു​ള്ള​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

ഗവർണർ അനാഥനല്ല; മുഖ്യമന്ത്രി ഭീഷണി അവസാനിപ്പിക്കണം: കെ.സുരേന്ദ്രന്‍ –

Aswathi Kottiyoor
WordPress Image Lightbox