പരിസ്ഥിതി സംരക്ഷിക്കുക’ എന്ന പ്രമേയവുമായി ചൊവ്വാഴ്ച ലോക പുകയിലവിരുദ്ധദിനം. പുകയില ഉപയോഗം ഓരോ വർഷവും ലോകമെമ്പാടുമുള്ള 80 ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപഹരിക്കുന്നതായി ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ലോകത്താകമാനം 130 കോടി പുകയില ഉപയോക്താക്കളാണുള്ളത്എല്ലാവർഷവും 60 കോടി മരങ്ങളാണ് സിഗരറ്റ് നിർമാണത്തിനായി മുറിച്ചുമാറ്റുന്നത്. ഏകദേശം 2200 കോടി ലിറ്റർ വെള്ളവും ഇതിനായി വേണ്ടിവരും. ഇവയിൽനിന്ന് പുറന്തള്ളുന്ന 8.40 ലക്ഷംകോടി ടൺ കാർബൺഡൈഓക്സൈഡ് ആഗോളതാപനത്തിന് വഴിവെക്കുന്നു. പുകയില ഉപയോഗത്തിൽനിന്ന് ആളുകളെ പിന്തിരിപ്പിച്ച് പുകയില ഉത്പന്നങ്ങൾ ഇല്ലാത്ത ലോകമെന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരുന്നതിന് പ്രോത്സാഹിപ്പിക്കുകയാണ് ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.