24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • നേപ്പാളില്‍ യാത്രാവിമാനം കാണാതായി; തകര്‍ന്നതായി സംശയം
Kerala

നേപ്പാളില്‍ യാത്രാവിമാനം കാണാതായി; തകര്‍ന്നതായി സംശയം

നേപ്പാളില്‍ യാത്രാ വിമാനം കാണാതായി.നാല് ഇന്ത്യക്കാരടക്കം 22 യാത്രക്കാരുമായി നേപ്പാളിലെ കാഠ്മണ്ഡു ആസ്ഥാനമായ താരാ എയറിന്റെ ചെറുവിമാനമാണ് കാണാതായത്. നേപ്പാളിലെ പൊഖാറയില്‍ നിന്നും ജോംസമിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം

ഞായറാഴ്ച രാവിലെ 9.55 ഓടെയാണ് വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടത്. ടിറ്റി മേഖലയില്‍ വിമാനം തകര്‍ന്നുവീണിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉഗ്രശബ്ദം കേട്ടതായി നാട്ടുകാര്‍ അറിയിച്ചതായും പൊലീസ് പറയുന്നു. ഹെലികോപ്റ്ററിന്റെ സഹായത്തോടെ പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

ദൗലാഗിരി കൊടുമുടി ലക്ഷ്യമാക്കി തിരിഞ്ഞതിന് ശേഷം വിമാനവുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related posts

കടലിലെ മുങ്ങിമരണങ്ങളില്‍ 95 ശതമാനവും നീന്തൽ അറിയുന്നവർ

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

ഹജ്ജ് 2023 കരിപ്പൂരില്‍ നിന്നും കണ്ണൂരില്‍ നിന്നും ചെറു വിമാനങ്ങള്‍ മാത്രം

Aswathi Kottiyoor
WordPress Image Lightbox