23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും
Kerala

മു​ട​ങ്ങി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും

ക​ണ്ണൂ​ർ: മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ൾ ഗ്രാ​മ​വ​ണ്ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഡീ​സ​ൽ ചെ​ല​വ് വ​ഹി​ച്ചു കൊ​ണ്ട് ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​ന​രാ​രം​ഭി​ക്കാ​മെ​ന്ന് കെഎ​സ്ആ​ർ​ടി​സി അ​ധി​കൃ​ത​ർ ജി​ല്ലാ​വി​ക​സ​ന​സ​മി​തി​യോ​ഗ​ത്തെ അ​റി​യി​ച്ചു. ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വീ​സു​ക​ൾ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ർ​ച്ച​യി​ലാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

നി​ല​വി​ൽ പ​ദ്ധ​തി​യി​ലേ​ക്ക് നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടി​ല്ല. കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്ത​ലാ​ക്കി​യ സ​ർ​വീ​സു​ക​ൾ പു​ന​ഃസ്ഥാ​പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ റോ​ഡ് സു​ര​ക്ഷാ കൗ​ൺ​സി​ലി​ൽ ച​ർ​ച്ച ചെ​യ്ത് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ഡി​എം കെ.​കെ. ദി​വാ​ക​ര​ൻ യോ​ഗ​ത്തെ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം ജി​ല്ലാ വി​ക​സ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​മാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ന്ന​തി​ന് കെഎ​സ്ആ​ർ ടി സി ചെ​യ​ർ​മാ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ട്.

ലൈ​ഫ് മി​ഷ​നി​ൽ ജി​ല്ല​യി​ൽ നി​ർ​മി​ക്കു​ന്ന ഫ്‌​ളാ​റ്റു​ക​ളു​ടെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ നി​ർ​ദേ​ശി​ച്ചു. ചെ​റു​പു​ഴ എ​യ്യം​ക​ൽ അം​ബേ​ദ്ക​ർ കോ​ള​നി​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ​ക്ക് യോ​ഗം നി​ർ​ദേ​ശം ന​ൽ​കി.

ഒ​ന്ന​ര വ​ർ​ഷ​മാ​യി ന​ട​ക്കു​ന്ന മാ​ത​മം​ഗ​ലം ജി​എ​ൽ​പി സ്‌​കൂ​ൾ കെ​ട്ടി​ട നി​ർ​മാ​ണം ഇ​തു​വ​രെ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്ന് എം​എ​ൽ എ ​പ​രാ​തി​പ്പെ​ട്ടു. 60 ശ​ത​മാ​നം നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ​താ​യും സ​മ​യ​ബ​ന്ധി​ത​മാ​യി പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന് ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം യോ​ഗ​ത്തെ അ​റി​യി​ച്ചു.

ക​രാ​റു​കാ​രു​ടെ ഭാ​ഗ​ത്തു നി​ന്നു​ള്ള ഇ​ട​പെ​ട​ൽ മൂ​ലം ഒ​രു പ​ദ്ധ​തി ത​ട​സ​പ്പെ​ടു​ന്ന​ത് അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭ കു​ടി​വെ​ള്ള പ​ദ്ധ​തി പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന പ​യ്യ​ന്നൂ​ർ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്‌​സ​ന്‍റെ പ​രാ​മ​ർ​ശ​ത്തി​ലാ​ണ് എം​എ​ൽ​എ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

കി​ഫ്ബി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മൂ​ന്നു കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് പ​ള്ളി​ക്കു​ന്ന്, പു​ഴാ​തി സ്‌​കൂ​ൾ കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. പ​ള്ളി​ക്കു​ന്ന് ഗ​വ. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ സി​വി​ൽ വ​ർ​ക്കി​ന്‍റെ എ​സ്റ്റി​മേ​റ്റ് പൂ​ർ​ത്തി​യാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ഇ​ല​ക്‌ട്രിക്ക​ൽ എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ ല​ഭ്യ​മാ​ക്കാ​ൻ ഇ​ല​ക്ട്രി​ക്ക​ൽ വി​ഭാ​ഗ​ത്തെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

തു​രു​ത്തി മു​ക്ക് പാ​ല​ത്തി​ന്റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സ്ഥ​ലം ഏ​റ്റെ​ടു​പ്പി​നാ​യി കി​ഫ്ബി​യി​ൽ നി​ന്നും കെ ​ആ​ർ എ​ഫ് ബി​ക്ക് ല​ഭി​ച്ച തു​ക ട്ര​ഷ​റി​യി​ൽ നി​ക്ഷേ​പി​ച്ചി​ട്ടു​ണ്ടെ​ന്നും തു​ട​ർ​ന്നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്കു​മെ​ന്നും എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ർ കെ. ​പ്ര​കാ​ശ​ൻ, വി​വി​ധ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

ബോട്ട് ഉടമ നാസർ ഒളിവിൽ തുടരുന്നു; സഹോദരനും അയൽവാസിയും കൊച്ചിയിൽ കസ്റ്റഡിയിൽ.

ജി-20 ലോഗോയും തീമും സർക്കാർ പരിപാടികളിൽ വ്യാപകമായി ഉപയോഗിക്കണമെന്ന് ഉത്തരവ്

Aswathi Kottiyoor

“പീപ്പിൾസ് റസ്റ്റ് ഹൗസ്’ പദ്ധതി വിജയം; കൂടുതൽ സൗകര്യങ്ങൾ ഒരുക്കും: മന്ത്രി മുഹമ്മദ്‌ റിയാസ്‌

Aswathi Kottiyoor
WordPress Image Lightbox