23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വാക്‌സിനേഷന്‍ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്സി‌ന്‍ സ്വീകരിച്ചു
Kerala

വാക്‌സിനേഷന്‍ യജ്ഞം: 1.72 ലക്ഷത്തിലധികം കുട്ടികള്‍ വാക്സി‌ന്‍ സ്വീകരിച്ചു

12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ആകെ 1,72,185 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 64,415 കുട്ടികള്‍ വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 12,576 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 51,889 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു.

15 മുതല്‍ 17 വരെ പ്രായമുള്ള 5746 കുട്ടികള്‍ ആദ്യ ഡോസും 6780 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. 12 മുതല്‍ 14 വരെ പ്രായമുള്ള 38,282 കുട്ടികള്‍ ആദ്യ ഡോസും 13,617 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. പ്രത്യേക വാക്‌സിനേഷന്‍ യജ്ഞം അവസാനിച്ചെങ്കിലും 12 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് വാക്‌സിനെടുക്കാന്‍ അവസരമുണ്ട്. ഈ പ്രായത്തിലുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ഥിച്ചു.

ഇന്ന് ആകെ 1484 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്. 12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 849 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 397 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 238 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്.

15 മുതല്‍ 17 വരെ പ്രായമുള്ള 82.45 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 54.12 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 51.61 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 14.43 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Related posts

മരണാനന്തര ബഹുമതി: വന്ദന ദാസിന് എംബിബിഎസ്

Aswathi Kottiyoor

9 ജില്ലകളിൽ മഞ്ഞ അലർട്ട്

Aswathi Kottiyoor

ഡൽഹി വാഴ്സിറ്റിയുടെ പുതിയ കോളജുകൾക്ക് സവർക്കർ, സുഷമ പേരുകൾ .

Aswathi Kottiyoor
WordPress Image Lightbox