24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക
Kerala

മരുന്നു കൊണ്ടുപോകുന്നവർ സൂക്ഷിക്കുക

ഇനി മുതൽ മരുന്നു കൊണ്ടുവരുന്നവർ കുറിപ്പടികൾ കൈവശം സൂക്ഷിച്ചില്ലെങ്കിൽ ജയിലിലാകുമെന്ന് ഒമാന്‍. വ്യക്തമായ രേഖകളില്ലാതെ നിരവധി ആളുകളാണ് മരുന്നുമായി രാജ്യത്തേക്ക് വരുന്നത്. ഇത് റോയൽ ഒമാൻ പോലീസ് പരിശോധനയിൽ പിടിച്ചെടുക്കുന്നുണ്ട്.

പരിശോധന ശക്തമാക്കിയതോടെ മരുന്നിന്‍റെ കുറിപ്പടിയില്ലാതെ യാത്ര ചെയ്യുന്നവർക്ക് കാല താമസം നേരിടുകയാണ്. ഈ സാഹചര്യത്തിലാണ് യാത്ര സുഗമമാക്കാൻ മരുന്നുകളുടെ രേഖകൾകൂടി ഹാജരാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒമാനിലേക്ക് മരുന്നുകൊണ്ടുവരുന്നവർ ഇതുമായി ബന്ധപ്പെട്ട കുറിപ്പടികൾ കൈവശം വെക്കണമെന്ന് ഒമാന്‍ എയര്‍പോര്‍ട്ട്സ് അധികൃതര്‍ അറിയിച്ചു. ഇതു സംബന്ധിച്ച സർക്കുലർ മുഴുവൻ വിമാന കമ്പനികൾക്കും കൈമാറി.

Related posts

ഡിജിറ്റൽ റീസർവ്വേ ചരിത്രനേട്ടം: മന്ത്രി കെ രാജൻ

Aswathi Kottiyoor

കോ​വി​ഡ്: കേ​ന്ദ്ര​സം​ഘം ഇ​ന്ന് പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍

Aswathi Kottiyoor

പൂർവ്വ വിദ്യാർത്ഥി മീറ്റിംഗ് സംഘടിപ്പിക്കുന്നു.

Aswathi Kottiyoor
WordPress Image Lightbox