24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും
Kerala

അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും

അബൂദബിയിലെ ആദ്യ ഹിന്ദുക്ഷേത്രം 2024ല്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കും.ക്ഷേത്രത്തിന്റെ രണ്ടാംനിലയുടെ കല്ലിടല്‍ ചടങ്ങിനിടെ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീറാണ് ഇക്കാര്യം അറിയിച്ചത്. മഹാപാഡ് പൂജന്‍ വിധി എന്ന ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

യു.എ.ഇയില്‍ പൂര്‍ണമായും കല്ലുകള്‍ അടുക്കിവെച്ച് നിര്‍മിക്കുന്ന ആദ്യ ക്ഷേത്രം കൂടിയാണ് അബൂദബിയിലേത്. ബാപ്‌സ് ഹിന്ദു ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു. പൂജ്യ ബ്രഹ്മവൃഷി സ്വാമി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.ലോകത്തെ മിക്കവാറും എല്ലാ രാജ്യങ്ങളിലേയും മിക്ക മതങ്ങളിലേയും അംഗങ്ങള്‍ ഒരുമയോടെ ജീവിക്കുന്ന രാജ്യം കൂടിയാണ് യുഎഇ.

Related posts

ശുചിത്വ മേഖലയിലെ ഇടപെടലിന് അംഗീകാരം: കേരളത്തിന് ഹരിത ട്രിബ്യൂണലിന്റെ ക്ലീൻ ചിറ്റ്

Aswathi Kottiyoor

കിലെയെ ദേശീയ നിലവാരത്തിലുള്ള ഗവേഷണ കേന്ദ്രമാക്കും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor

അൺറിസർവ്‌ഡ്‌ കോച്ച്‌ വൈകും

Aswathi Kottiyoor
WordPress Image Lightbox