• Home
  • Kerala
  • മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് റിമാന്റില്‍*
Kerala

മതവിദ്വേഷ പ്രസംഗം; പി സി ജോര്‍ജ് റിമാന്റില്‍*

*

തിരുവനന്തപുരത്ത് മതവിദേഷ പ്രസംഗം നടത്തിയ കേസില്‍
അറസ്റ്റിലായ പി സി ജോര്‍ജിനെ റിമാന്റ് ചെയ്തു. വഞ്ചിയൂര്‍ കോടതിയാണ് ഇദ്ദേഹത്തെ റിമാന്റ് ചെയ്തത്. ആൽപ സമയം മുൻമ്പാണ്.
പി സി ജോര്‍ജിനെ വഞ്ചിയൂര്‍ കോടതി മജിസ്‌ട്രേറ്റിന്‍രെ ചേംബറില്‍ ഹാജരാക്കിയത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന നടത്തിയ ശേഷമാണ് പി സി ജോര്‍ജിനെ കോടതിയിലെത്തിച്ചത്. കനത്ത പോലീസ് സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയിലെത്തിച്ചത്.

അര്‍ദ്ധരാത്രി 12.35 ഓടെയാണ് കൊച്ചി ഫോര്‍ട് പോലീസ് പി സി ജോര്‍ജിനെ തിരുവനന്തപുരത്ത് എത്തിച്ചത്. എആര്‍ ക്യാമ്പിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു. ജോര്‍ജ് എത്തിയ വാഹനത്തിന് നേരെ പൂക്കളെറിഞ്ഞ് മുദ്രാവാക്യം വിളിയുമായാണ് ബിജെപി പ്രവര്‍ത്തകര്‍ അഭിവാദ്യം ചെയ്തത്.കീഴ്‌ക്കോടതി നടപടിക്കെതിരെ പി സി ജോര്‍ജ് രാത്രി തന്നെ ഓണ്‍ലൈനായി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പോലീസ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പോലീസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Related posts

കേന്ദ്ര-സംസ്ഥാന സാമ്പത്തിക ബന്ധങ്ങൾ അഴിച്ചുപണിയണമെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

സ്ത്രീധന പ്രശ്‌നത്തിൽ കുടുംബശ്രീയ്ക്ക് ശക്തമായി ഇടപെടാനാകും: മുഖ്യമന്ത്രി

Aswathi Kottiyoor

സിം​ഗ​പ്പൂ​രി​ലും നി​യ​ന്ത്ര​ണം; ഇ​ന്ത്യ​യി​ല്‍ നി​ന്നു​ള്ള​വ​ർ​ക്ക് യാ​ത്രാ വി​ല​ക്ക്

Aswathi Kottiyoor
WordPress Image Lightbox