27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില
Kerala

തക്കാളിക്ക് പിന്നാലെ സെഞ്ച്വറി പിന്നിട്ട് ബീൻസും; പച്ചക്കറിക്ക് തീവില

: സംസ്‌ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. തക്കാളി, ബീൻസ് എന്നിവയുടെ വില 100 കടന്നും കുതിക്കുകയാണ്. കൊച്ചിയിലെ ചില്ലറ വിപണിയിൽ ബീൻസിന് 120 രൂപയും, തക്കാളിക്ക് 110 രൂപയുമാണ് ഇന്നലെ വില. വിപണിയില്‍ പൊതുവേ വിലക്കുറവുള്ള നാടന്‍ തക്കാളിക്കും ഹൈബ്രിഡ് തക്കാളിക്കും ഒരേ വിലയായി. രണ്ട് തക്കാളിക്കും 110 രൂപയാണ് നിലവിലെ വില.
അതേസമയം തന്നെ ഇതര സംസ്‌ഥാനങ്ങളിൽ നിന്നും പൊതുവിപണിയിലേക്കുള്ള തക്കാളിയുടെ വരവും വലിയ രീതിയിൽ കുറഞ്ഞിട്ടുണ്ട്. തക്കാളിക്കൊപ്പം മുരങ്ങിക്കയുടെ വിലയും നിലവിൽ അര്‍ധ സെഞ്ച്വറി അടിച്ചു കഴിഞ്ഞു. 60 രൂപയാണ് നിലവിൽ മുരിങ്ങക്കയുടെ വില. കൂടാതെ ബ്രോക്കോളി,ഐസ് ബര്‍ഗ് തുടങ്ങിയവുടെ വിലയും കിലോയ്‌ക്ക്‌ ഇരുന്നൂറ് കടന്നു.തമിഴ്‌നാട്, കർണാടക എന്നീ സംസ്‌ഥാനങ്ങളിൽ തുടരെ ഉണ്ടായ ന്യൂനമർദ്ദങ്ങളുടെ ഫലമായി ഉൽപാദനം കുറഞ്ഞതാണ് നിലവിൽ വില വർധിക്കാൻ കാരണമായത്. ഈ സാഹചര്യത്തിൽ നാസിക്കില്‍ നിന്ന് തക്കാളിയെത്തിക്കാനുള്ള ശ്രമവും കൊച്ചിയിലെ പച്ചക്കറി മൊത്തവ്യാപാരികള്‍ ആരംഭിച്ചിട്ടുണ്ട്.

Related posts

ഹൈക്കോടതി നാളെ മുതൽ കേസുകൾ നേരിട്ട് പരിഗണിക്കും

Aswathi Kottiyoor

തു​ട​ര്‍​ച്ച​യാ​യ നാ​ലാം ദി​ന​വും ഇ​ന്ധ​ന​വി​ല​യി​ൽ വ​ര്‍​ധ​ന

ജന്മദിനത്തിലും ഉപദ്രവം, പീഡനവും ഭര്‍ത്താവിന്റെ ലഹരി ഉപയോഗവും ആത്മഹത്യയ്ക്ക് കാരണം- കുറ്റപത്രം.*

Aswathi Kottiyoor
WordPress Image Lightbox