24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കൊട്ടിയൂരിനെ ഹരിതാഭമാക്കാൻ ഹരിത മിഷൻ വളണ്ടിയർമാർ
Kerala

കൊട്ടിയൂരിനെ ഹരിതാഭമാക്കാൻ ഹരിത മിഷൻ വളണ്ടിയർമാർ

ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ കൊട്ടിയൂർ പഞ്ചായത്തിന്റെയും കൊട്ടിയൂർ ദേവസ്വത്തിന്റെയും സഹായത്തോടെ കൊട്ടിയൂർ വൈശാഖ മഹോത്സവം ഹരിതോത്സവമാക്കിമാറ്റാനുള്ള കഠിന പരിശ്രമത്തിലാണ് ഹരിതകേരളമിഷൻ. കൊട്ടിയൂർ പഞ്ചായത്തിലെ മാത്രമല്ല മറ്റ് പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാഗംങ്ങൾ വരെ വൈശാഖ മഹോത്സ നഗരിയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏർപ്പെടുന്നത്.
വൈശാഖ മഹോത്സവം തുടങ്ങുന്നതിന് ഒരു മാസം മുമ്പേ തന്നെ ഇത്തരത്തിലുള്ള ഒരു ആലോചന യോഗം ദേവസ്വം ചെയർമാൻ കെ സി സുബ്രമണ്യൻ നായരുടെ മുമ്പാകെ മിഷനും പഞ്ചായത്തും നടത്തുകയും വിവിധങ്ങളായ പ്ലാൻ തയ്യാറാക്കുകയും ഹരിതകർമ്മസേനയുടെ ഉൾപ്പെടെ സഹായം ഉറപ്പു വരുത്തുകയും ചെയ്തിരുന്നു. കൊട്ടിയൂർ പഞ്ചായത്തിലെ പതിനാറു പേരടങ്ങുന്ന ഹരിത കർമ്മസേന വിശേഷദിവസങ്ങളുടെ പിറ്റേന്നും ആറു പേരടങ്ങുന്ന അംഗങ്ങൾ എല്ലാ ദിവസവും ഉത്സവനഗരിയിലെ ജൈവ അജൈവ മാലിന്യങ്ങൾ ശേഖരിക്കുന്നത്.

അഞ്ചു ദിവസത്തിലൊരിക്കൽ യൂസർ ഫീ വാങ്ങിക്കൊണ്ടു സ്ഥാപനങ്ങളിൽ നിന്നുള്ള അജൈവ മാലിന്യങ്ങളും ശേഖരിക്കുന്നത് തുടർന്ന് ഇവ ഉത്സവ നഗരിയുടെ മൂന്നു ഭാഗങ്ങളിലായി ഒരുക്കിയ താത്കാലിക മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററിൽ എത്തിക്കുകയും അവിടെ നിന്നും ഹരിതകർമ്മസേനതന്നെ തരം തിരിച്ചു ക്ളീൻ കേരളക്കു കൈമാറുകയും ചെയ്യുന്നത്.

അസാധ്യമായ തിരക്കനുഭവപെടുന്ന കൊട്ടിയൂർ വൈശാഖമഹോത്സവത്തിനു എത്തിച്ചേരുന്നവർക്ക് പാഴ് വസ്തുക്കൾ നിക്ഷേപിക്കാൻ നഗരിയുടെ പലഭാഗത്തായി ഓലകുട്ടകൾ സ്ഥാപിച്ചിരുന്നു ഇതിനായി കണ്ണപുരം പഞ്ചായത്തിലെ കുടുബശ്രീ പ്രവർത്തകർ നിർമ്മിച്ച ഇരുന്നൂറോളം ഓലകുട്ടകളാണ് ഹരിതകേരളമിഷൻ നേതൃത്വത്തിൽ എത്തിച്ചത്.
മഴക്കാലത്തു നടക്കുന്ന ഉത്സവം എന്ന നിലയിൽ വളരെ ജാഗ്രതയോടെയുള്ള ശുചിത്വസംവിധാനങ്ങൾ ഒരുക്കേണ്ടതുണ്ട് എന്നത്കൊണ്ടുതന്നെ കൃത്യമായ മാർഗനിർദേശങ്ങൾ നൽകുന്നതിനായി ഹരിത-ശുചിത്വമിഷന്റ ഓഫീസും ഉത്സവനഗരിയിൽ പ്രവർത്തിക്കുന്നുണ്ട്. കേരളത്തിനാകെ മാതൃകയാക്കാവുന്ന തരത്തിലാണ് കൊട്ടിയൂർ വൈശാഖമഹോത്സവം ഹരിത കേരള മിഷ ന്റെ നേതൃത്വത്തിൽ ഹരിതോത്സവ മാക്കി മാറ്റുന്നത്.
പദ്ധതിയുടെ പ്രവർത്തനങ്ങളെ കുറിച്ച് ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ നിഷാദ മണത്തണ. കൊട്ടിയൂർ പഞ്ചായത്തിലെ മാത്രമല്ല മറ്റ് പഞ്ചായത്തുകളിലെ ഹരിത കർമ്മ സേനാഗംങ്ങൾ വരെ വൈശാഖ മഹോത്സ നഗരിയിൽ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ ഏർപ്പെടുന്നത്. കൊട്ടിയൂർ പഞ്ചായത്തിലെ ഹരിത കർമ്മ സേന സെക്രട്ടറി സിനു സന്തോഷ്, പ്രസിഡന്റ് ജിജി എന്നിവരുടെ നേതൃത്വത്തിലാണ് മാലിന്യങ്ങൾ ശേഖരിക്കുന്നത്.

Related posts

മുഖ്യമന്ത്രിക്ക്‌ പിറന്നാൾ ആശംസകൾ നേർന്ന് പ്രമുഖർ

Aswathi Kottiyoor

ഭക്ഷ്യവിഷബാധ; 11 നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

Aswathi Kottiyoor

തലക്കാണി ഗവ.യു.പി സ്കൂളിൽ വായന ചങ്ങാത്തം പരിപാടിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox