24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ‘കൊട്ടിയൂർ മഹാത്മ്യം’ ഡോക്യുമെന്ററി പ്രദർശനം തുടങ്ങി
Kerala

‘കൊട്ടിയൂർ മഹാത്മ്യം’ ഡോക്യുമെന്ററി പ്രദർശനം തുടങ്ങി

വൈശാഖോത്സവത്തെ കുറിച്ചുള്ള സമഗ്ര വിവരങ്ങളടങ്ങിയ ഡോക്യൂമെന്ററി ‘ കൊട്ടിയൂർ മഹാത്മ്യം’ ഉത്സവ നഗരിയിൽ പ്രദർശനം തുടങ്ങി. വിനോദ് മണത്തണ നിർമ്മാണവും സംവിധാനവും നിർവഹിച്ച ഡോക്യുമെന്ററി എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ആഭിമുഖ്യത്തിലാണ് ഉത്സവ നഗരിയിൽ പ്രദർശിപ്പിക്കുന്നത്.
കൊട്ടിയൂർ ക്ഷേത്രം – ഉത്സവം എന്നിവയുടെ ചരിത്ര പശ്ചാത്തലം ആധികാരികമായി രേഖപ്പെടുത്തിയ ഡോക്യുമെന്ററി ദേവസ്വത്തിന്റെ അംഗീകാരത്തോടെ തയ്യാറാക്കിയതാണ്. പ്രഫ. അലിയാർ ശബ്ദ വിവരണം നിർവഹിച്ച ഡോക്യുമെന്ററിയുടെ രചന കെ പി ഉണ്ണി ചെറുതുരുത്തിയും ഗാനരചന ഡോ. പ്രശാന്ത് കൃഷ്ണനും എഡിറ്റിംഗ് വികാസ് സുകുമാറുമാണ് നിർവഹിച്ചത്.

എം എസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇരിട്ടി, പേരാവൂർ ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് പ്രദർശനം. കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ കെ ഗോകുൽ ഉദ്ഘാടനം ചെയ്തു. സി ഹരിദാസ്, ചെറിയത്ത് വേണു, എംഎസ് ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാർക്കറ്റിംഗ് മാനേജർമാരായ കെ മുനീർ, പി വി ജോയ് തുടങ്ങിയവർ പങ്കെടുത്തു.

Related posts

സ്‌ത്രീ സൗഹൃദമാകും കണ്ണൂർ

Aswathi Kottiyoor

ആറ്റുകാല്‍ പൊങ്കാല ഇന്ന്

Aswathi Kottiyoor

മധ്യ, വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുന്നു; ഒമ്ബത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Aswathi Kottiyoor
WordPress Image Lightbox