27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ
Kerala

കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

എന്റെ തൊഴിൽ എന്റെ അഭിമാനം’ പ്രചാരണ പരിപാടിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച തൊഴിൽ സർവ്വേക്കായി എന്യുമറേറ്റർമാർ ഇതുവരെ സമീപിക്കാത്തവർക്ക് 0471 2737881 എന്ന നമ്പറിൽ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാമെന്ന് തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻമാസ്റ്റർ പറഞ്ഞു.
വീട്ടിൽ വിവരശേഖരണത്തിനായി എന്യുമറേറ്റർ എത്താത്തവർക്ക് വാർഡ് അംഗത്തെയോ കുടുംബശ്രീ എഡിഎസ്, സിഡിഎസ് ഭാരവാഹികളെയോ ബന്ധപ്പെടാവുന്നതുമാണ്. മെയ് എട്ട് മുതൽ 15വരെ നടന്ന തൊഴിൽ സർവെയിൽ ആകെ രജിസ്റ്റർ ചെയ്തത് 45,94,543 പേരാണ്. എറണാകുളം ജില്ലയിലെ സർവ്വേ പിന്നീട് നടക്കും.
18നും 59നും ഇടയിൽ പ്രായമുള്ള തൊഴിൽ അന്വേഷകരുടെ വിവരമാണ് കുടുംബശ്രീ വളണ്ടിയർമാർ വീടുകളിലെത്തി ശേഖരിച്ചത്. സർവ്വേയുടെ തുടർച്ചയായി തൊഴിൽ നൽകുന്നതിനുള്ള നടപടിയും ഉടൻ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

Related posts

ഓണാവധിക്ക് വീട് പൂട്ടിപ്പോകുമ്പോൾ പോൽ ആപ്പിൽ രജിസ്റ്റർ ചെയ്യൂ; 14 ദിവസം പൊലീസ് നിരീക്ഷണം

Aswathi Kottiyoor

കേന്ദ്രത്തിന് നൽകിയ റിപ്പോർട്ടിൽ ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി

Aswathi Kottiyoor

കർണാടകത്തിൽ വൈദ്യുതിനിരക്ക്‌ യൂണിറ്റിന്‌ 2.89 രൂപ കൂട്ടി

Aswathi Kottiyoor
WordPress Image Lightbox