24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു*
Kerala

സര്‍വീസുകള്‍ കൂട്ടാനൊരുങ്ങി കെ.എസ്.ആര്‍.ടി.സി; പ്രതിദിന വരുമാനം 8 കോടിയിലെത്തിക്കാന്‍ ലക്ഷ്യമിടുന്നു*

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാനുള്ള പദ്ധതിയുമായി കെ.എസ്.ആര്‍.ടി.സി. ശരാശരി 151 കോടി രൂപയാണ് പ്രതിമാസ വരുമാനം ഇത് 240 കോടിയെങ്കിലുമായി ഉയര്‍ത്തിയാല്‍ പ്രതിസന്ധികള്‍ മറികടക്കാമെന്നാണ്
മാനേജ്മെന്റിന്റെ കണക്ക് കൂട്ടല്‍. ഇതിനായി ഓരോ യുണിറ്റിനും ടാര്‍ജറ്റ് നിശ്ചയിച്ച് നല്‍കി കഴിഞ്ഞു. സര്‍വീസ് കൂട്ടുമ്പോള്‍ lഓരോ യൂണിറ്റിനും ആവശ്യമായ അധിക ബസുകളുടെ എണ്ണം അറിയിക്കാന്‍ മാനേജ്മെന്റ് നിര്‍ദ്ദേശം നല്‍കി. നിലവില്‍ പ്രതിദിനം 3800 സര്‍വീസുകളാണ് കെ.എസ്.ആര്‍.ടി.സിക്കുള്ളത്. തിരക്ക് കൂടിയ രാവിലെയും വൈകുന്നേരവും കൂടുതല്‍ ബസ്സുകള്‍ ഇറക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി പരീക്ഷണാടിസ്ഥാനത്തില്‍ ജീവനക്കാര്‍ക്ക് സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കും. ഇതിന്റെ ഭാഗമായി രണ്ട് സ്പെല്ലുകള്‍ക്ക് ഇടവേളയില്‍ മണികൂറില്‍ 75 രൂപ കണക്കാക്കി ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും നല്‍കും. രണ്ട് സ്പെല്ലും കൂടി 8 മണിക്കുര്‍ കഴിഞ്ഞാല്‍ സറണ്ടര്‍ തുകയ്ക്ക് ആനുപാതികമായി അലവന്‍സും നല്‍കും.

L

Related posts

സർക്കാർമേഖലയിലെ അർബുദ ചികിത്സയിൽ പുതുചരിത്രം ; ആദ്യ റോബോട്ടിക്‌ ശസ്‌ത്രക്രിയ ആർസിസിയിലും എംസിസിയിലും

Aswathi Kottiyoor

രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്നും കൂ​ടി.

Aswathi Kottiyoor

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്ടെത്തി.*

Aswathi Kottiyoor
WordPress Image Lightbox