24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം*
Kerala Uncategorized

വ്യാപാര സമുച്ചയത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം*

മട്ടന്നൂര്‍ ബസ് സ്റ്റാന്റിനുസമീപമുള്ള ബഹുനില വ്യാപാരസമുച്ചയം ഐ മാളില്‍ തീപിടിത്തം. ലക്ഷങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ കത്തിനശിച്ചു.
കെ.എം ട്രേഡേഴ്‌സ് എന്ന ചില്ലറ മൊത്ത വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണമാണ് തീപിടിത്തം എന്നാണ് പ്രാഥമിക നിഗമനം.
കെ. ഷമീം, എം.പി. മിര്‍ഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. സ്‌റ്റേഷനറി, ബിസ്‌ക്കറ്റ്, സിഗരറ്റ് ഇനങ്ങളാണ് കത്തിനശിച്ചത്. ഇന്നുകാലത്ത് 6.30 ഓടെ ഷട്ടറിനുള്ളില്‍നിന്ന് ശബ്ദംകേള്‍ക്കുകയും പുകഉയരുന്നതും കണ്ടതോടെ സമീപവാസികള്‍ പൊലീസിനേയും അഗ്‌നിരക്ഷാസേനയേയും വിവരമറിയിക്കുകയായിരുന്നു.

Related posts

കാട്ടാന്പള്ളിയിൽ ഒരുങ്ങുന്നു കയാക്കിംഗ് അക്കാഡമി

Aswathi Kottiyoor

സന്തോഷിക്കാൻ വകയുണ്ട് ! നാളെയും മറ്റന്നാളും 14 ജില്ലകളിലും ഇടിമിന്നലോടെ മഴക്ക് സാധ്യത, കാലാവസ്ഥാ പ്രവചനം

Aswathi Kottiyoor

കർണാടക മുഖ്യമന്ത്രി പദത്തിൽ സിദ്ധരാമയ്യക്കു രണ്ടാമൂഴം.

Aswathi Kottiyoor
WordPress Image Lightbox