22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മലയോരത്തെ ജലസ്രോതസ്സുകളിൽ ഇ കോളി
Kerala

മലയോരത്തെ ജലസ്രോതസ്സുകളിൽ ഇ കോളി

മലയോരത്ത്‌ ബാവലി, ചെക്കേരി കണ്ണവം, മള്ളന്നൂർ പുഴകളിൽ വൻതോതിൽ ഇ -കോളി ബാക്ടീരിയയുടെ സാന്നിധ്യം. ബാവലി പുഴയിലേക്ക്‌ ഒഴുകിയെത്തുന്ന പ്രധാന കൈവഴിയായ ചീങ്കണ്ണിപ്പുഴയിലും കാഞ്ഞിരപ്പുഴയിലും ഇ- കോളിയുടെ അംശം കണ്ടെത്തി. കാലവർഷം എത്തും മുമ്പേ പേരാവൂർ ബ്ലോക്കിലെ ഏഴ് പഞ്ചായത്തിൽ മുന്നൂറോളം ജല സ്രോതസ്സുകളിലായി സർക്കാർ നടത്തിയ 391 പരിശോധനയിൽ 349 ലും ഇ -കോളി സാന്നിധ്യമുണ്ട്. ബാവലി നീർത്തടത്തിന്റെ കൈവഴികളുള്ള കൊട്ടിയൂരിൽ പരിശോധന നടത്തിയ 55 ൽ 36 ലും കേളകത്ത്‌ 55 ൽ 54 ലും ഇ- കോളി സാന്നിധ്യമുണ്ട്. കണിച്ചാറിൽ 50 പരിശോധന നടത്തിയതിൽ 42 ഇടത്തും ബാക്ടീരിയ സാന്നിധ്യമുണ്ട്. പേരാവൂരിൽ 56 ഇടത്ത്‌ നടത്തിയ പരിശോധനയിൽ എല്ലായിടത്തും ഇ -കോളി കണ്ടെത്തി. മുഴക്കുന്നിൽ 60 പരിശോധനയിൽ 59 ലും ഇ -കോളിയുണ്ട്. അഞ്ചരക്കണ്ടി പുഴയിലേക്കാണ് കോളയാട്, മാലൂർ പഞ്ചായത്തുകളിലെ കൈവഴികൾ ഒഴുകിയെത്തുന്നത്. മാലൂരിൽ ഉറവകളിൽ 11 ഇടത്ത്‌ മാത്രമാണ് ബാക്ടീരിയസാന്നിധ്യം കാണാത്തത്. ബാക്കി 49 ലുമുണ്ട്. കോളയാട് 55 പരിശോധനയിൽ 53 നും ഇ -കോളിയുണ്ട്.
മലയോര പഞ്ചായത്തുകളിലെ ജല സ്രോതസ്സുകളിൽ ജനവാസമുള്ളയിടത്ത്‌ നടത്തിയ മുഴുവൻ പരിശോധനയിലും ഇ- കോളി കണ്ടെത്തിയത് ആശങ്കയുളവാക്കുന്നു.
ജില്ലയുടെ കുടിവെള്ള സ്രോതസ്സായ വളപട്ടണം പുഴയുടെ പ്രധാന കൈവഴികളാണ് ബാവലിപ്പുഴയും അഞ്ചരക്കണ്ടിപ്പുഴയും. 2020 ൽ ഹരിതകേരള മിഷനുമായിചേർന്ന്‌ ഡിവൈഎഫ്ഐ നടത്തിയ ശുചീകരണത്തിൽ വൻതോതിൽ മനുഷ്യവിസർജ്യം പാൽചുരം ഭാഗത്തുനിന്നും നീക്കി. ഒറ്റതവണ ഉപയോഗ പ്ലാസ്റ്റിക് നിരോധം കർശനമാക്കുന്നതിന്റെ ഭാഗമായി നെടുമ്പൊയിൽ ചുരം ഭാഗത്ത്‌ അടുത്തിടെ നടത്തിയ ശുചീകരണത്തിൽ ഡയപ്പർ ഉൾപ്പെടെ ലോഡ് കണക്കിന് മാലിന്യമാണ്‌ നീക്കിയത്‌. ടൗണുകളിലെ ചില വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിവയിൽനിന്നെല്ലാം മലിനജലം തോടുകളിലേക്ക് ഒഴുക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. ബ്ലോക്ക്തലത്തിൽ മുഴുവൻ പഞ്ചായത്തുകളെയും യോജിപ്പിച്ചുള്ള ജല ശുചീകരണ പ്രവർത്തനങ്ങൾക്ക് സർക്കാർതലത്തിൽ പദ്ധതി നടപ്പിലാക്കാൻ ആലോചനയുണ്ട്.

Related posts

ഒ​മി​ക്രോ​ണ്‍ ഭീ​തി: അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ങ്ങ​ളു​ടെ വി​ല​ക്ക് നീ​ട്ടി

Aswathi Kottiyoor

സ്കൂൾ മാറ്റത്തിന് ടി സി വേണ്ട*

Aswathi Kottiyoor

കേരളത്തിലെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘമെത്തി; ഇന്ന് തിരുവനന്തപുരത്ത്

Aswathi Kottiyoor
WordPress Image Lightbox