27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
Kerala

വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ ഭർത്താവ് കിരൺ കുമാറിനെതിരെയുള്ള കോടതി വിധി സ്വാഗതാർഹമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. മോട്ടോർ വാഹന വകുപ്പിന്റെ കൊല്ലം ഓഫീസിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന കിരൺകുമാറിനെ ഭാര്യ വിസ്മയയുടെ ആത്മഹത്യയെ തുടർന്ന് 45 ദിവസത്തിനുള്ളിൽ സമയബന്ധിതമായി അന്വേഷണം നടത്തി പിരിച്ചുവിട്ടിരുന്നു. സർക്കാർ ഉദ്യോഗസ്ഥ•ാർ സ്ത്രീധനം വാങ്ങരുതെന്ന നിയമത്തിനു വിരുദ്ധമായി പ്രവർത്തിച്ച കിരൺ കുമാറിനെതിരെയുള്ള നടപടി ശരിയായിരുന്നുവെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതു പോലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥ•ാർക്ക് കോടതിവിധി പാഠമാകണമെന്നും ആന്റണി രാജു പറഞ്ഞു.

Related posts

ഓണത്തിനിടയിൽ പഴകിയ പുട്ടുകച്ചവടം; നടപടികളുമായി ഭക്ഷ്യസുരക്ഷ വകുപ്പ്

Aswathi Kottiyoor

യാത്രാ പ്രേമികളെ നഗരം ചുറ്റിക്കാണിക്കാൻ കെ.എസ്.ആർ.ടി.സി ഡബിൾ ഡെക്കർ സിറ്റി റൈഡ് സർവീസ് ആരംഭിക്കുന്നു.

Aswathi Kottiyoor

സ്‌കൂളുകളിൽ കുട്ടികൾക്ക്‌ ലൈംഗിക വിദ്യാഭ്യാസം നൽകണം: പി സതീദേവി.

Aswathi Kottiyoor
WordPress Image Lightbox