24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല
Kerala

ഡൽഹിയിൽ കനത്ത മഴ: മരങ്ങൾ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല

ഡൽഹിയിൽ ഇന്ന് രാവിലെ മുതൽ ആരംഭിച്ച കനത്ത മഴയിൽ പലയിടത്തും റോഡിലേക്ക് മരങ്ങൾ കടപുഴകി വീണു. മതിലുകൾ തകർന്നു വീണ മൂന്നോളം സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ പലയിടത്തും വൈദ്യുതി മുടങ്ങി.

ഇന്ന് പകൽ തലസ്ഥാനനഗരിയിൽ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. നഗരത്തിന്‍റെ കേന്ദ്രഭാഗങ്ങളിൽ പൊടിക്കാറ്റും, മണിക്കൂറിൽ 60-90 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിക്കുന്ന കാറ്റും വീശാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കാലാവസ്ഥ മോശമാകുന്ന സാഹചര്യം വിമാനത്താവളത്തിന്‍റെ പ്രവർത്തനങ്ങളെയും ബാധിക്കുമെന്ന് അധികൃതർ അറിയിച്ചു. വിമാനത്തിന്‍റെ സമയക്രമീകരണങ്ങളിൽ മാറ്റമുണ്ടോ എന്ന് യാത്രക്കാർ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.

Related posts

കെ.എസ്.ആർ.ടി.സി. ഇനി ഓട്ടോയും ഓടിക്കും

Aswathi Kottiyoor

പിഎംജികെ പദ്ധതി അവസാനിപ്പിക്കരുതെന്ന് കേന്ദ്രത്തോട് സംസ്ഥാനങ്ങള്‍

Aswathi Kottiyoor

ഒറ്റത്തവണ തീർപ്പാക്കൽ ജൂൺ 30 വരെ നീട്ടി

Aswathi Kottiyoor
WordPress Image Lightbox