24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വേ​ന​ൽ മ​ഴ​യി​ൽ 161 കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Kerala

വേ​ന​ൽ മ​ഴ​യി​ൽ 161 കോ​ടി​യു​ടെ കൃ​ഷി​നാ​ശം

വേ​ന​ൽ മ​ഴ​യി​ൽ ഈ ​മാ​സം മാ​ത്രം സം​സ്ഥാ​ന​ത്തു​ണ്ടാ​യ​ത് 161 കോ​ടി രൂ​പ​യു​ടെ കൃ​ഷി​നാ​ശം. സം​സ്ഥാ​ന​ത്താ​ക​മാ​നം 41,087 ക​ർ​ഷ​ക​രു​ടെ വി​ള​ക​ളെ​യാ​ണ് മ​ഴ ബാ​ധി​ച്ച​തെ​ന്നാ​ണ് കൃ​ഷി വ​കു​പ്പി​ന്‍റെ ക​ണ​ക്ക്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. 56 കോ​ടി രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മാ​ണ് ആ​ല​പ്പു​ഴ​യി​ലു​ണ്ടാ​യ​ത്. 8000 ത്തോ​ളം ക​ർ​ഷ​ക​രെ​യാ​ണ് ഇ​വി​ടെ മ​ഴ ബാ​ധി​ച്ച​ത്. കോ​ട്ട​യം, മ​ല​പ്പു​റം, വ​യ​നാ​ട്, തൃ​ശൂ​ർ ജി​ല്ല​ക​ളെ​യും മ​ഴ സാ​ര​മാ​യി ബാ​ധി​ച്ചു.

ആ​ല​പ്പു​ഴ ക​ഴി​ഞ്ഞാ​ൽ കോ​ട്ട​യം ജി​ല്ല​യി​ലാ​ണ് കൂ​ടു​ത​ൽ കൃ​ഷി​നാ​ശ​മു​ണ്ടാ​യ​ത്. 26 കോ​ടി​യു​ടെ കൃ​ഷി​നാ​ശ​മാ​ണ് ഇ​വി​ടെ നി​ന്നു ല​ഭി​ച്ചി​ട്ടു​ള്ള​ത്. മൂ​വാ​യി​ര​ത്തോ​ളം ക​ർ​ഷ​ക​രെ ബാ​ധി​ച്ചു. മ​ല​പ്പു​റം- 14 കോ​ടി, വ​യ​നാ​ട്- 12 കോ​ടി, തൃ​ശൂ​ർ- 10 കോ​ടി എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു ജി​ല്ല​ക​ളി​ലെ ക​ണ​ക്ക്. മേ​യ് ഒ​ന്നു​മു​ത​ൽ ക​ഴി​ഞ്ഞ ദി​വ​സം വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്.

Related posts

വ്യാജ ഡീസൽ പരിശോധന കർശനമാക്കും: മന്ത്രി ആന്റണി രാജു

Aswathi Kottiyoor

എക്സിറ്റ് പോളുകളിൽ വിശ്വാസമില്ല, ജനങ്ങളിലാണ് വിശ്വാസം’: ജെയ്ക് സി തോമസ്

Aswathi Kottiyoor

കനത്ത മഴയെ തുടർന്ന് കരിയം കാപ്പിൽ മണ്ണിടിച്ചിലിൽ കൃഷിനാശം

Aswathi Kottiyoor
WordPress Image Lightbox