24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അ​ടി​ച്ചു, സ​ഹി​ക്കാ​നാ​കു​ന്നി​ല്ല, കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണം’: വി​സ്മ​യ​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്
Kerala

അ​ടി​ച്ചു, സ​ഹി​ക്കാ​നാ​കു​ന്നി​ല്ല, കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണം’: വി​സ്മ​യ​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്

കൊ​ല്ലം: ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ലെ പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കി​യ വി​സ്മ​യ​യു​ടെ ശ​ബ്ദ​സ​ന്ദേ​ശം പു​റ​ത്ത്. കേ​സി​ലെ പ്ര​തി​യും വി​സ്മ​യ​യു​ടെ ഭ​ര്‍​ത്താ​വു​മാ​യി​രു​ന്ന കി​ര​ണി​ന് കോ​ട​തി തി​ങ്ക​ളാ​ഴ്ച വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് വി​സ്മ​യ ശാ​രീ​രി​ക, മാ​ന​സി​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി എ​ന്ന​തി​ന്‍റെ തെ​ളി​വ് പു​റ​ത്ത് വ​ന്ന​ത്.കി​ര​ണ്‍ ക്രൂ​ര​മാ​യി മ​ര്‍​ദി​ക്കു​ന്നു​വെ​ന്നും അ​വ​ഹേ​ളി​ക്കു​ന്നു​വെ​ന്നും പി​താ​വി​നോ​ട് ക​ര​ഞ്ഞു​കൊ​ണ്ട് ഫോ​ണി​ല്‍ വി​ളി​ച്ചു പ​റ​യു​ന്ന​തി​ന്‍റെ ശ​ബ്ദ​സ​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. കി​ര​ണി​നൊ​പ്പം നി​ല്‍​ക്കാ​നാ​കി​ല്ലെ​ന്നും സ​ഹി​ക്കാ​നാ​കി​ല്ലെ​ന്നും വി​സ്മ​യ പ​റ​യു​ന്നു​ണ്ട്.

ത​നി​ക്ക് ഇ​വി​ടെ തു​ട​രാ​നാ​കി​ല്ലെ​ന്നും, ഇ​വി​ടെ നി​ന്നും കൂ​ട്ടി​ക്കൊ​ണ്ടു​പോ​ക​ണ​മെ​ന്നും വി​സ്മ​യ പി​താ​വി​നോ​ട് പ​റ​യു​ന്നു. ഇ​വി​ടെ നി​ർ​ത്തി​യാ​ൽ അ​ച്ഛ​ന് ഇ​നി ത​ന്നെ കാ​ണാ​ൻ സാ​ധി​ക്കി​ല്ല. ത​ന്നെ കൊ​ണ്ട് പ​റ്റു​ന്നി​ല്ല ഇ​വി​ടെ തു​ട​രാ​ൻ. ഇ​വി​ടെ നി​ൽ​ക്കാ​ൻ പേ​ടി​യാ​ണ്. ത​ന്നെ അ​ടി​ക്കും. ത​ന്നെ ത​ല്ലി​യി​രു​ന്നു. ഇ​വി​ടെ നി​ന്നും ഇ​റ​ങ്ങി​പ്പോ​കാ​ൻ പ​റ​ഞ്ഞു. ഇ​വി​ടെ തു​ട​രാ​ൻ പേ​ടി​യാ​ണെ​ന്നും വി​സ്മ​യ പി​താ​വി​നോ​ട് പ​റ​യു​ന്നു​ണ്ട്.

ഇ​തി​ന് മ​റു​പ​ടി​യാ​യി ത​ല്ലി​യ​ത് നേ​ര​ത്തെ​യ​ല്ലേ​യെ​ന്നും വീ​ട്ടി​ലേ​ക്ക് വ​രാ​നും പി​താ​വും പ​റ​യു​ന്നു​ണ്ട്. ഇ​വി​ടേ​ക്ക് വ​രൂ. കു​ഴ​പ്പ​മി​ല്ല. ദേ​ഷ്യം വ​രു​മ്പോ​ൾ ഓ​രോ​ന്ന് പ​റ​യു​ന്ന​താ​ണ്. ജീ​വി​തം എ​ന്ന് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ന്നും പി​താ​വ് മ​റു​പ​ടി ന​ൽ​കു​ന്നു​ണ്ട്.

Related posts

സ്ലി​പ്പോ സ്റ്റി​ക്ക​റോ ഇ​ല്ലാ​ത്ത ഭ​ക്ഷ​ണപ്പൊ​തി​ നി​രോ​ധിച്ചു

Aswathi Kottiyoor

ഹർത്താലിൽ നഷ്ടം നാമമാത്രം: അധികം സർവീസ് നടത്താത്തത് തുണയായി; തടിരക്ഷിച്ച് കണ്ണൂർ കെ.എസ്.ആർ.ടി.സി ഡിപ്പോ

Aswathi Kottiyoor

തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങളുമായി ഇയർബുക്ക്

Aswathi Kottiyoor
WordPress Image Lightbox