24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • *മലബാറില്‍ യാത്രാക്ലേശം; ഷൊർണൂർ വരെ സർവീസ് നടത്താൻ പരശുറാം.*
Kerala

*മലബാറില്‍ യാത്രാക്ലേശം; ഷൊർണൂർ വരെ സർവീസ് നടത്താൻ പരശുറാം.*

കോട്ടയം ∙ ഞായറാഴ്ച മുതല്‍ പരശുറാം എക്സ്പ്രസ് ഷൊര്‍ണൂര്‍ വരെയും തിരിച്ചും ഭാഗിക സര്‍വീസ് നടത്തും. മലബാറില്‍ യാത്രാക്ലേശം രൂക്ഷമായതിനെ തുടര്‍ന്നാണ് തീരുമാനം. മംഗളൂരു–നാഗര്‍കോവില്‍ പരശുറാം എക്സ്പ്രസ് ശനിയാഴ്ച മുതല്‍ റദ്ദാക്കിയിരുന്നു. കോട്ടയത്ത് ഇരട്ടപ്പാത നിർമാണ ജോലികള്‍ക്കായിരുന്നു നിയന്ത്രണം.

വേണാട് എക്സ്പ്രസ്, ചെന്നൈ–തിരുവനന്തപുരം മെയിൽ, കന്യാകുമാരി– ബെംഗളൂരു ഐലൻഡ്, തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദി തുടങ്ങിയ 20 ട്രെയിനുകൾ 28 വരെ റദ്ദാക്കി. 24 മുതൽ 28 വരെ പകൽ 10 മണിക്കൂർ കോട്ടയം വഴി ഗതാഗത നിയന്ത്രണമുണ്ട്. രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെയാണ് നിയന്ത്രണം. എറണാകുളത്ത് കൂടുതൽ ട്രെയിനുകൾ നിർത്തിയിടാൻ സൗകര്യമില്ലാത്തതും, ആലപ്പുഴ വഴി ഒരുലൈൻ ട്രാക്ക് മാത്രമുള്ളതുമാണു കോട്ടയത്ത് ഗതാഗത നിയന്ത്രണം വന്നതോടെ കൂടുതൽ ട്രെയിനുകൾ റദ്ദാക്കാൻ കാരണം.

Related posts

വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം ഒഴികെ ന്യായമായ ഏതാവശ്യവും പരിഗണിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

പ്രവർത്തക കൺവെൻഷനും അനുസ്മരണവും*

Aswathi Kottiyoor

വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; 15 വരെ തുടരും.

Aswathi Kottiyoor
WordPress Image Lightbox