21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി വി എൻ വാസവൻ
Kerala

വായ്പ തിരിച്ചടയ്ക്കുന്നതിൽ സ്ത്രീകൾ മുന്നിൽ: മന്ത്രി വി എൻ വാസവൻ

വായ്‌പ തുക കൃത്യമായി തിരിച്ചടയ്ക്കുന്നതിൽ മികവുപുലർത്തുന്നതും മുന്നിൽനിൽക്കുന്നതും സ്ത്രീകളാണെന്ന് സഹകരണ- മന്ത്രി വി എൻ വാസവൻ പറഞ്ഞു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ഒന്നാം വാർഷികത്തിന്റെ ഭാഗമായ 100 ദിന കർമപദ്ധതിയിലൂടെ മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന “സ്‌നേഹതീരം’ വായ്പാ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുമരകത്ത് നിർവഹിക്കുകയായിരുന്നു മന്ത്രി.

രണ്ട് ഗ്രൂപ്പുകളിലെ അംഗങ്ങൾക്കനുവദിച്ച തുകയുടെ ചെക്ക് വിതരണവും മന്ത്രി നിർവഹിച്ചു. സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി മുഖ്യപ്രഭാഷണം നടത്തി. കലക്ടർ ഡോ. പി കെ ജയശ്രീ, കേരള ബാങ്ക് ഡയറക്ടർ കെ ജെ ഫിലിപ്പ് കുഴികുളം, സഹകരണസംഘം രജിസ്ട്രാറും ഫിഷറീസ് വകുപ്പ് ഡയറക്ടറുമായ ഡോ. അദീല അബ്ദുള്ള എന്നിവർ സംസാരിച്ചു.

സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ (ജനറൽ) എൻ അജിത് കുമാർ പദ്ധതി വിശദീകരിച്ചു. മത്സ്യബന്ധന- വിപണന -സംസ്‌കരണ തൊഴിലാളികൾക്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്നതാണ് പദ്ധതി. പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾ സാഫുമായി (സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൻ) ചേർന്നാണ് പദ്ധതി നടപ്പാക്കുക. സാഫിൽ അംഗത്വമുള്ള ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകൾക്ക് പരമാവധി 50,000 രൂപ വായ്പ ലഭിക്കും. 52 ആഴ്ചയാണ് തിരിച്ചടവ് കാലാവധി.

Related posts

ഉന്നതവിദ്യാഭ്യാസ മേഖലയിൽ 30 മികവിന്റെ കേന്ദ്രങ്ങൾ യാഥാർഥ്യമാക്കും: മുഖ്യമന്ത്രി

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 19,894 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

ലൈഫ് മിഷന് 1436 കോടി രൂപ; ഇതുവരെ പൂർത്തീകരിച്ചത് 3,22,922 വീടുകൾ

Aswathi Kottiyoor
WordPress Image Lightbox