24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കെട്ടിടം തകർന്നെന്ന സംഭവവുമായി ബന്ധമില്ല; വ്യാജവാർത്ത അവസാനിപ്പിക്കണം: ഊരാളുങ്കൽ സൊസൈറ്റി
Kerala

കെട്ടിടം തകർന്നെന്ന സംഭവവുമായി ബന്ധമില്ല; വ്യാജവാർത്ത അവസാനിപ്പിക്കണം: ഊരാളുങ്കൽ സൊസൈറ്റി

തിരുവനന്തപുരത്ത് ഐ.ടി മിഷന്റെ ഒരു കെട്ടിടം തകർന്നെന്നും അത്‌ നിർമ്മിച്ചത് ഊരാളുങ്കൽ ലേബർ കോൺ‌ട്രാക്റ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണെന്നും ഒരു മാധ്യമം വാർത്ത പ്രസിദ്ധീകരിച്ചത് വ്യാജമാണെന്ന് സൊസൈറ്റി ഔദ്യോഗികമായി അറിയിച്ചു.

വാർത്തയിൽ പറയുന്ന കെട്ടിടം നിർമ്മിച്ചത് സൊസൈറ്റി (ULCCS) അല്ല. ആ കെട്ടിടമോ അതിനോടടുത്തു സ്ഥിതിചെയ്യുന്ന ഏതെങ്കിലും കെട്ടിടമോ യുഎൽസിസിഎസ് നിർമ്മിക്കുകയോ അറ്റകുറ്റപ്പണി ചെയ്യുകപോലുമോ ചെയ്‌തിട്ടില്ല. ഈ വാർത്ത മറ്റുചില ഓൺലൈൻ മാധ്യമങ്ങളും പ്രസിദ്ധീകരിക്കാൻ തയ്യാറാകുന്നതായും പലരും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതായും മനസിലാക്കുന്നു. ഇത്തരമൊരു വ്യാജവാർത്ത പ്രസിദ്ധീകരിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നതിൽനിന്നു പിന്തിരിയണമെന്ന് അവരോടെല്ലാം അഭ്യർത്ഥിക്കുന്നതായും ഊരാളുങ്കൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Related posts

പേപ്പര്‍ ബാഗ് നിര്‍മ്മാണ പരിശീലനം

Aswathi Kottiyoor

2022 ആസിയാൻ – ഇന്ത്യ സൗഹൃദ വർഷം

Aswathi Kottiyoor

ലക്ഷദ്വീപിലെ സ്‌കൂളുകളില്‍ ഉച്ചഭക്ഷണത്തില്‍ മാംസാഹാരം തുടരും

Aswathi Kottiyoor
WordPress Image Lightbox