24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • വയോധികയുടെ സ്വർണമാല കവർന്ന കേസിലെ പ്രതി മട്ടന്നൂർ പൊലീസിന്റെ പിടിയിൽ –
Kerala

വയോധികയുടെ സ്വർണമാല കവർന്ന കേസിലെ പ്രതി മട്ടന്നൂർ പൊലീസിന്റെ പിടിയിൽ –

മട്ടന്നൂർ : പട്ടാന്നൂർ ചോലയിലെ 78 വയസ്സുകാരിയുടെ സ്വർണ മല കവർന്ന കേസിലെ പ്രതിയെ പൊലീസ് പിടികൂടി. കാഞ്ഞിരോട് പുളിയൻകണ്ടി വീട്ടിൽ ടി.കെ. ഷിഹാബുദ്ദീനെ (26)യാണ് മട്ടന്നൂർ പൊലീസ് ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ബെങ്കളൂരു, മൈസൂരു തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ താമസിച്ചിരുന്ന പ്രതി വലിയന്നൂർ ചാപ്പയിലുള്ള ബന്ധുവീട്ടിലെത്തിയപ്പോഴാണ് പിടികൂടിയത്. വയോധിക കഴുത്തിലണിഞ്ഞിരുന്ന നാലര പവനുള്ള മാല 2021 ഓഗസ്റ്റ് 4നു വീടിന്റെ അടുക്കള ഭാഗത്തുവച്ച് പിടിച്ചുപറിക്കുകയായിരുന്നു. എസ്.ഐ ഉമേഷ്, എ.എസ്.ഐ.മാരായ ക്ഷേമൻ, സിദ്ദിഖ്, സി.പി.ഒ ഹരിത്ത് തുടങ്ങിയവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Related posts

പ്ലാസ്റ്റിക്കിന്‍റെ ഉപയോഗം കുറക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷ കമീഷണര്‍.

Aswathi Kottiyoor

സ്വകാര്യ ആശുപത്രികളിൽ 2.40 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കെട്ടിക്കിടക്കുന്നു; ഉപയോഗശൂന്യമാകാൻ സാധ്യത.

Aswathi Kottiyoor

വന്ധ്യതാ ചികിത്സ നടത്തുന്ന സ്ഥാപനങ്ങൾക്ക് രജിസ്ട്രേഷൻ നൽകി

Aswathi Kottiyoor
WordPress Image Lightbox