24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • അഞ്ച് ദിവസം മഴ കനക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്
Kerala

അഞ്ച് ദിവസം മഴ കനക്കും; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

സംസ്ഥാനത്ത് 23ാം തിയതി വരെ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പുണ്ട്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ , പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് ജാഗ്രത.

തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, മലപ്പുറം എന്നീ ജില്ലകളില്‍ നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ശക്തമായ മഴ സാധ്യത തുടരുന്ന പശ്ചാത്തലത്തിൽ കേരള തീരത്ത് നിന്ന് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Related posts

രഞ്ജിത് വധം: പ്രതികൾക്കുവേണ്ടി ഹാജരാകാൻ അഭിഭാഷകരെ കണ്ടെത്താൻ കോടതി സമയം അനുവദിച്ചു

Aswathi Kottiyoor

കോവിഡ്‌ താഴേക്ക്‌ ; മൂന്നാം തരംഗം അവസാനഘട്ടത്തിൽ

Aswathi Kottiyoor

ലഹരി കേസുകളിൽ കടുത്ത നടപടി: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox