24.9 C
Iritty, IN
October 4, 2024
  • Home
  • Iritty
  • ഇരിട്ടി ടൗണിലെ പുഴയോരങ്ങള്‍ ശുചീകരിച്ചു
Iritty

ഇരിട്ടി ടൗണിലെ പുഴയോരങ്ങള്‍ ശുചീകരിച്ചു

ഇരിട്ടി: ഇരിട്ടി ടൗണിനോട് ചേർന്ന പുഴയോരങ്ങള്‍ ശുചീകരിച്ചു. തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായാണ് ഇരിട്ടി നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ ശുചീകരണ പ്രവര്‍ത്തി നടത്തിയത്.
ഇരിട്ടി ടൗണിലെ മാലിന്യങ്ങള്‍ കുമിഞ്ഞ് കൂടിയ പഴയ ബസ്സ്റ്റാന്‍ഡിനും പുതിയ ബസ് സ്റ്റാന്‍ഡിനും സമീപത്തുള്ള പഴശ്ശി ജലസംഭരണിയിലും കരയിലുമുള്ള മാലിന്യങ്ങളാണ് പ്രധാനമായും നീക്കം ചെയ്തത്. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ. ശ്രീലത ശുചീകരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയര്‍മ്മാന്‍ പി. പി. ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ വി. പി. അബ്ദുള്‍ റഷീദ്, കൗണ്‍സിലര്‍മാരായ കെ. സുരേഷ് കുമാര്‍,കെ. സോയ,പി. രഘു, മുരളീധരന്‍, പി.പി. ജയലക്ഷ്മി, സിന്ധു പ്രകാശ് , ശാന്തിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നഗരസഭ ആരോഗ്യ പ്രവര്‍ത്തകർ, മഹാത്മാഗാന്ധി കോളേജിലെ എൻ എസ് എസ് വളണ്ടിയർമാർ, എൻ സി സി കേഡറ്റുകൾ, മറ്റ് സന്നദ്ധ പ്രവര്‍ത്തകർ എന്നിവർ ശുചീകരണ പ്രവര്‍ത്തിയില് നേതൃത്വം നല്‍കി

Related posts

*കാറിടിച്ച് പുന്നാട് കീഴൂർ കുന്നിലെ നാലരവസ്സുകാരന് ഗുരുതര പരിക്ക്*

Aswathi Kottiyoor

കെ എസ് എഫ് ഡി സി മൾട്ടിപ്ലക്‌സ്‌ തിയേറ്റർ നിർമാണ പ്രവൃത്തിക്ക്‌ തുടക്കം

Aswathi Kottiyoor

ആറളം ഫാമില്‍ അംഗന്‍വാടിയുടെ മതില്‍ കാട്ടാനകള്‍ തകര്‍ത്തു

Aswathi Kottiyoor
WordPress Image Lightbox