24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ഇന്ത്യ കയറ്റുമതി നിര്‍ത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു
Kerala

ഇന്ത്യ കയറ്റുമതി നിര്‍ത്തിയതോടെ ലോകത്ത് ഗോതമ്പ് വില കുതിക്കുന്നു

ലോകത്ത് ഗോതമ്ബ് വില കുതിക്കുന്നതിന് പിന്നില്‍ ഇന്ത്യയാണോ..? ലോകത്തിന്റെ പല ഭാഗത്തുനിന്നും ഉയരുന്ന ചോദ്യമാണ് ഇത്.

വികസിത രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള നിരവധി രാജ്യങ്ങള്‍ പറയുന്നത് ഇന്ത്യയുടെ ഒരു തീരുമാനമാണ് വിലക്കയറ്റത്തിന് കാരണമെന്നാണ്. ലോകം ഗോതമ്ബ് ക്ഷാമത്തിലേക്ക് നീങ്ങുകയാണോ എന്ന സംശയം ലോകത്തെ വികസിത രാജ്യങ്ങള്‍തന്നെ ഉയര്‍ത്തുന്ന ഒരു സാഹചര്യമാണ് നിലവിലുള്ളത്. ഈ സമയത്താണ് ഇന്ത്യ കഴിഞ്ഞ ദിവസം ഗോതമ്ബ് കയറ്റുമതി നിരോധനം പ്രഖ്യാപിച്ചത്.ഇതാണ് ഇപ്പോള്‍ ആശങ്ക കൂട്ടിയിരിക്കുന്നത്. ലോകത്ത് ഏറ്റവുമധികം വിളയുന്ന ധാന്യമാണ് ഗോതമ്ബ്. യുക്രൈന്‍ യുദ്ധത്തിന് പിന്നാലെ ലോകത്ത് ഗോതമ്ബ് വില 40 ശതമാനം വരെ കുതിച്ചുയര്‍ന്നു. ഇതിന് പിന്നാലെയാണ് ലോകത്ത് ഏറ്റവുമധികം ഗോതമ്ബ് ഉല്‍പ്പാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമായ ഇന്ത്യ കയറ്റുമതി നിരോധിച്ചത്. ഇതോടെ, ആഗോള മാര്‍ക്കറ്റില്‍ വീണ്ടും വില കുതിക്കുകയാണ്. ഉഷ്‌ണതരംഗം രാജ്യത്തെ ഗോതമ്ബ് ഉത്പാദനത്തെ ദോഷകരമായി ബാധിക്കുകയും രാജ്യത്ത് ഭക്ഷ്യധാന്യ വില കുതിച്ചുയരുകയും ചെയ്തതോടെയാണ് ഇന്ത്യ ഗോതമ്ബിന്റെ കയറ്റുമതി തടഞ്ഞത്.

ലോകത്തെ മിക്ക രാജ്യങ്ങളിലും ഭക്ഷ്യധാന്യ വില ഉയര്‍ന്നു നില്‍ക്കുമ്ബോഴുള്ള നിരോധനത്തിന്‍റെ ആഘാതം ലോക വിപണിയില്‍ അതിവേഗത്തിലാണ് അനുഭവപ്പെട്ടത്. ഇന്ത്യയുടെ പ്രഖ്യാപനം വന്നതോടെ അമേരിക്കന്‍ വിപണിയില്‍ ഗോതമ്ബ് വില അഞ്ചു ശതമാനം ഉയര്‍ന്നു. ഗോതമ്ബ് കയറ്റുമതി നിരോധനം താത്കാലികമാണെന്നും സ്ഥിതി മെച്ചപ്പെടുമ്ബോള്‍ കയറ്റുമതി പുനരാരംഭിക്കും എന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, ഇപ്പോഴത്തെ ലോകസാഹചര്യത്തില്‍ പ്രധാന ഉത്പാദക രാജ്യങ്ങള്‍ ധാന്യങ്ങള്‍ക്ക് കയറ്റുമതി നിരോധനം ഏര്‍പ്പെടുത്തിയാല്‍ അത് ലോകത്തെ ദോഷകരമായി ബാധിക്കും എന്നാണ് ജി 7 രാജ്യങ്ങളുടെ വാദം.

കാനഡ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ജപ്പാന്‍, ബ്രിട്ടന്‍, അമേരിക്ക എന്നീ ഏഴു വികസിത രാജ്യങ്ങളാണ് ഇന്ത്യയുടെ തീരുമാനത്തെ വിമര്‍ശിക്കുന്നത്. ഇന്ത്യയും ചൈനയും കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോതമ്ബ് വിളയിക്കുന്നത് റഷ്യയാണ്. അമേരിക്ക, ഫ്രാന്‍സ്, കാനഡ തുടങ്ങി ഗോതമ്ബ് ഉല്‍പ്പാദിപ്പിക്കുന്ന പല രാജ്യങ്ങളിലും ഇത്തവണ ഉല്‍പ്പാദനം കുറയുകയും ചെയ്തു. കോടിക്കണക്കിന് ദരിദ്രര്‍ പട്ടിണിയിലാവുന്ന സാഹചര്യമാണെന്ന് ഐക്യരാഷ്ട്രസഭ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Related posts

വൈദ്യുതി നിയന്ത്രണം ഇന്ന് മുതൽ

Aswathi Kottiyoor

ലഹരിക്കെതിരായ ബോധവൽക്കരണത്തിൽ വിമുക്തി മിഷൻ നടത്തുന്നത് ശക്തമായ ഇടപെടൽ: മന്ത്രി

Aswathi Kottiyoor

വാർഡ് നിയന്ത്രണത്തിന് ഇളവ്; ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ ഇ​​​രു​​​ന്നു ക​​​ഴി​​​ക്കു​​​ന്ന​​​തു പ​​​രി​​​ഗ​​​ണി​​​ച്ചി​​​ല്ല

Aswathi Kottiyoor
WordPress Image Lightbox