24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഈ ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു
Kerala

ഈ ചാർജിങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചു

കെ റെയില്‍ യാഥാര്‍ഥ്യമായാല്‍ കേരളത്തില്‍ ആയിരക്കണക്കിന് വാഹനങ്ങളുടെ ഉപയോഗം കുറയുമെന്ന് തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ജില്ലയിലെ 89 പോള്‍ മൗണ്ടഡ് ഇലക്ട്രിക് വാഹന ചാര്‍ജിംഗ് സെന്ററുകളുടെയും രണ്ട് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളുടെയും ഉദ്ഘാടനം മയ്യിലിൽ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാവസ്ഥ വ്യതിയാനം ലോകം ഗൗരവമായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിനായി വനവല്‍ക്കരണം അനിവാര്യമാണ്. മലിനീകരണം കുറക്കാന്‍ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കണമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ജില്ലയില്‍ പുതുതായി ഒരുക്കിയ 91 ചാര്‍ജിംഗ് കേന്ദ്രങ്ങളില്‍ നിന്ന് മൊബൈ ലിന്റെ ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ഇ-വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനാകുക. വൈദ്യുതി വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ ഇ-വാഹന നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്.
പോള്‍ മൗണ്ടഡ് സെന്ററുകളില്‍ നിന്ന് കുറഞ്ഞ ചെലവില്‍ ചാര്‍ജ് ചെയ്യാം. എല്ലാ ഇലക്ട്രിക് ഓട്ടോറിക്ഷകളും ഇരുചക്ര വാഹനങ്ങളും ചാര്‍ജ്ജ് ചെയ്യാന്‍ ഈ സ്റ്റേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇപ്പോള്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലുമായി സ്ഥാപിച്ചതിനാല്‍ ഇ-വാഹന യാത്രികര്‍ക്ക് സൗകര്യപ്രദമായ ചാര്‍ജിംഗിന് ഇവ പര്യാപ്തമാണ്.

30 ലക്ഷം രൂപയാണ് ഇതിന്റെ നിര്‍മ്മാണച്ചിലവ്. ചാര്‍ജിംഗിനുളള മൊബൈല്‍ ആപ്ലിക്കേഷന്‍ ചാര്‍ജ് മോഡ് എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിയാണ് നിര്‍മ്മിച്ചത്. നാല് ചക്ര വാഹനങ്ങള്‍ക്കുള്ള ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകളില്‍ 10 കിലോ വാട്ട് മുതല്‍ 60 കിലോ വാട്ട് വരെ ശേഷിയുളള യൂനിറ്റുകളാണ് സ്ഥാപിച്ചത്. മയ്യിലില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷത വഹിച്ചു.
കെ എസ് ഇ ബി എല്‍ ഡയറക്ടര്‍ ആര്‍ സുകു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ കെ റിഷ്‌ന, കെ പി അബ്ദുള്‍ മജീദ്, പി പി റെജി, കെ പി രമണി, ജില്ലാ പഞ്ചായത്തംഗം എം വി ശ്രീജിനി, ബ്ലോക്ക് പഞ്ചായത്തംഗം എം വി ഓമന, മയ്യില്‍ പഞ്ചായത്തംഗം ഇ എം സുരേഷ് ബാബു, കെ എസ് ഇ ബി എല്‍ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ ഡോ. ബി അശോക്, ഡിസ്ട്രിബ്യൂഷേന്‍ നോര്‍ത്ത് മലബാര്‍ ചീഫ് എഞ്ചിനീയര്‍ കെ എ ഷാജി, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related posts

സംസ്ഥാനത്ത് ഇന്ന് 1985 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor

വടക്കന്‍ ജില്ലകളില്‍ കോവിഡ് വ്യാപനം കൂടുന്ന പശ്ചാത്തലം പ്രത്യേകമായി പരിശോധിക്കും: മുഖ്യമന്ത്രി.

Aswathi Kottiyoor

മെയ് മാസത്തെ റേഷന്‍ വിതരണം ബുധനാഴ്ച മുതൽ

WordPress Image Lightbox