35.3 C
Iritty, IN
November 22, 2024
  • Home
  • Kerala
  • സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു
Kerala

സ്റ്റേജ് ക്യാരിയേജുകളുടെ നികുതി ജൂൺ 30 വരെ നീട്ടി: മന്ത്രി ആന്റണി രാജു

സംസ്ഥാനത്തെ സ്റ്റേജ് ക്യാരിയേജുകളുടെ ഈ സാമ്പത്തിക വർഷത്തിലെ ആദ്യ ക്വാർട്ടറിലെ നികുതി, പിഴ കൂടാതെ അടയ്ക്കുന്നതിനുള്ള കാലാവധി ജൂൺ 30 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധനവില വർദ്ധനവും കോവിഡ് വ്യാപനവുംമൂലം വാഹന ഉടമകൾ നേരിടുന്ന പ്രതിസന്ധി പരിഗണിച്ചാണ് തീയതി നീട്ടി നൽകിയതെന്നു മന്ത്രി പറഞ്ഞു. നിലവിൽ മെയ് 15-നായിരുന്നു നികുതി പിഴ കൂടാതെ അടയ്‌ക്കേണ്ട തീയതി. നേരത്തെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അവസാന ക്വാർട്ടറിലെ നികുതി അടക്കേണ്ട തീയതി ജൂൺ 30 വരെ ദീർഘിപ്പിച്ചിരുന്നു.

Related posts

നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദി അന്തരിച്ചു

Aswathi Kottiyoor

സമരങ്ങള്‍ ഒരുമാസത്തേക്ക് അവസാനിപ്പിക്കുന്നെന്ന് കെജിഎംഒഎ; ആവശ്യങ്ങള്‍ പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി

Aswathi Kottiyoor

സുപ്രീം കോടതി നിർദേശിച്ചാൽ ബാർ കോഴക്കേസ് അന്വേഷിക്കാം: സിബിഐ

WordPress Image Lightbox