24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • 50 ജീവനക്കാരുള്ള വ്യാപാര സ്ഥാപനങ്ങളിൽ സൗജന്യ ശിശു പരിപാലന കേന്ദ്രം വേണം
Kerala

50 ജീവനക്കാരുള്ള വ്യാപാര സ്ഥാപനങ്ങളിൽ സൗജന്യ ശിശു പരിപാലന കേന്ദ്രം വേണം

സംസ്ഥാനത്ത് 50 ജീവനക്കാരിൽ കൂടുതലുള്ള വ്യാപാര–വാണിജ്യ സ്ഥാപനങ്ങളിൽ ജീവനക്കാരുടെ 6 മാസം മുതൽ 6 വയസ്സ് വരെയുള്ള കുട്ടികൾക്കായി സൗജന്യ ശിശു പരിപാലന കേന്ദ്രം (ക്രഷ്) ആരംഭിക്കണം. ഇതു വ്യക്തമാക്കി കേരള വ്യാപാര–വാണിജ്യ സ്ഥാപന ചട്ടം ഭേദഗതി ചെയ്തു. സംസ്ഥാന ബാലാവകാശ കമ്മിഷന്റെ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണു ഭേദഗതി.

50 ജീവനക്കാരിലേറെയുള്ള സ്ഥാപനങ്ങൾക്കു സംയുക്തമായി വേണമെങ്കിലും ക്രഷ് ആരംഭിക്കാം. ജീവനക്കാർക്ക് സൗകര്യപ്രദമായ സ്ഥാലത്താകണം ഇത്. കുട്ടികളെ പരിപാലിക്കാൻ സർക്കാർ അംഗീകൃത പരിശീലനം നേടിയ വനിതകളെ 30 കുട്ടികൾക്ക് ഒരാൾ എന്ന നിലയിൽ തൊഴിലുടമ നിയമിക്കണം. കുട്ടികൾക്ക് 3 നേരം പോഷകാഹാരവും നൽകണം. ഇതിൽ എന്തെല്ലാം ഉൾപ്പെടുത്തണമെന്നും ചട്ടത്തിലുണ്ട്.

ഒരു കുട്ടിക്ക് 1.39 ചതുരശ്ര അടി എന്ന കണക്കിൽ കുറഞ്ഞത് 150 ചതുരശ്ര അടി വിസ്തീർണത്തിലാകണം ക്രഷ്. മുലയൂട്ടാൻ പ്രത്യേക സ്ഥലമുണ്ടാകണം. 15 കുട്ടികൾക്ക് ഒന്ന് എന്ന കണക്കിൽ ശുചിമുറിയും വേണം. അമ്മമാരായ ജീവനക്കാർ‌ക്കു തൊഴിൽ ഇടവേളകളിൽ ഉൾപ്പെടെ ദിവസവും 4 തവണ ക്രഷ് സന്ദർശിക്കാൻ അവസരം നൽകണം.

∙ ‘വ്യാപാരികളുടെ ക്ഷമ പരിശോധിക്കുന്ന നിയമമാണിത്. ക്രഷ് ആരംഭിക്കാൻ കുറഞ്ഞത് 150 ചതുരശ്ര മീറ്റർ സ്ഥലം വേണമെന്നാണ് പറയുന്നത്. കോവിഡിൽ വൻ പ്രതിസന്ധിയിലായ വ്യാപാര മേഖലയെ വീണ്ടും തകർക്കാനേ ഇത്തരം അപ്രായോഗിക നിയമങ്ങൾ ഉപകരിക്കൂ. നിയമം ഇത് എത്രയും വേഗം പിൻവലിക്കണം.’ – എസ്.എസ്.മനോജ് (സംസ്ഥാന പ്രസിഡന്റ്, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി)

Related posts

കൊവിഡ് നാലാം തരംഗം നിസ്സാരമല്ല, ജാഗ്രത തുടരണം; മുന്നറിയിപ്പ്

Aswathi Kottiyoor

പരിസ്ഥിതിലോല മേഖല: ആശങ്ക പരിഹരിക്കാൻ ചേർക്കും, നമ്പറും ഭൂപടവും

Aswathi Kottiyoor

കുട്ടികളുടെ ആത്മഹത്യ തടയാൻ ഒപ്പമുണ്ട്: വീണാ ജോർജ്‌

Aswathi Kottiyoor
WordPress Image Lightbox