24.9 C
Iritty, IN
October 4, 2024
  • Home
  • Kelakam
  • ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി
Kelakam

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി

ഇന്ത്യൻ യൂത്ത് കോൺഗ്രസ്സ് കൊട്ടിയൂർ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ, സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം,കഞ്ഞി കുടി മുട്ടിക്കുന്ന ഗ്യാസ് സിലിണ്ടർ വില വർദ്ധനവിനെതിരെ ഗ്യാസ്‌ കുറ്റിക്ക് റീത്ത് വെച്ച് കൊണ്ട് വിറക് വിതരണം ചെയ്ത് സമരം നടത്തി. യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം പ്രസിഡണ്ട് ശ്രീ നിഖിൽ പള്ളിക്കമാലിൽ അധ്യക്ഷനായിരുന്ന ചടങ്ങിൽ, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ശ്രീ റോബോർട്ട് വെള്ളംവെള്ളി ഉദ്ഘാടനം ചെയ്തു.. കോട്ടിട്ട മോദിയും മോദിക്ക് പഠിക്കുന്ന പിണറായിയും കൂടി കള്ളങ്ങൾ മാത്രം പറഞ്ഞ് ജനങ്ങളെ പറ്റിച്ചു പിഴിഞ്ഞ്, തിന്നു കൊഴുത്ത, ജീവിക്കുകയാണെന്നു റോബോർട്ട് അഭിപ്രായപ്പെട്ടു.. ഐ എൻ ടി യു സി ജില്ല ജനറൽ സെക്രട്ടറി ശ്രീമതി ജയ്ഷ ബിജുവിന് വിറകു കെട്ട് കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യപ്പെട്ട ചടങ്ങിൽ, യൂത്ത് കോൺഗ്രസ് കൊട്ടിയൂർ മണ്ഡലം ജനറൽ സെക്രട്ടറി ശ്രീ ആകാശ് ജോളി സ്വാഗതം പറഞ്ഞു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ശ്രീ സോനു വല്ലത്തുകാരൻ, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജിജോ അറക്കൽ, വാർഡ് മെമ്പർ ബാബു മാങ്കോട്ടിൽ, എന്നിവർ സംസാരിച്ചു..

Related posts

കേളകത്ത് വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു.

Aswathi Kottiyoor

കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു

Aswathi Kottiyoor

ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ………..

Aswathi Kottiyoor
WordPress Image Lightbox