23.8 C
Iritty, IN
October 5, 2024
  • Home
  • Delhi
  • ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Delhi

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനായി പാഡണിഞ്ഞു. റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട മികച്ച ഓള്‍റൗണ്ടര്‍മാരിൽ ഒരാളായിരുന്നു.

ഈ വര്‍ഷമാദ്യം സഹ ഓസീസ് ക്രിക്കറ്റ് ഇതിഹാസങ്ങളായ ഷെയ്ന്‍ വോണിന്റേയും റോഡ് മാര്‍ഷിന്റേയും മരണത്തില്‍ നിന്ന് മോചിതരായി വരുന്ന ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന് മറ്റൊരു ആഘാതമായി സൈമണ്ട്‌സിന്റെ വിയോഗം.

2003,2007 ലോകകപ്പുകള്‍ കരസ്ഥമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലെ പ്രധാന താരമായിരുന്നു അദ്ദേഹം. 198 ഏകദിനങ്ങളില്‍ നിന്നായി 5088 റണ്‍സും 133 വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്. 26 ടെസ്റ്റുകളില്‍ നിന്നായി 1462 റണ്‍സും 24 വിക്കറ്റുകളും നേടി. 14 അന്തരാഷ്ട്ര ട്വന്റി-20 മത്സരങ്ങള്‍ കളിച്ച സൈമണ്ട്‌സ് 337 റണ്‍സും എട്ടു വിക്കറ്റുകളും കരസ്ഥമാക്കിയിട്ടുണ്ട്.

ഏകദിനത്തില്‍ 1998ല്‍ പാകിസ്താന് എതിരായിട്ടായിരുന്നു അരങ്ങേറ്റം. 2009ല്‍ പാകിസ്താനെതിരെ തന്നെയായിരുന്നു അവസാന അന്താരാഷ്ട്ര ഏകദിന മത്സരവും കളിച്ചത്.

Related posts

കേരള അർബൻ ബാങ്കുകൾ ലക്ഷ്യമിട്ട്‌ കമ്പനികൾ ; വിപുലമായ ബിസിനസ്‌ ശൃംഖല കൈപ്പിടിയിലാക്കാൻ കേന്ദ്ര സർക്കാർ പിന്തുണ

Aswathi Kottiyoor

അഗ്നിപഥ് പദ്ധതി: ഉത്തരേന്ത്യ കത്തുന്നു

Aswathi Kottiyoor

വൈദ്യുതി വാഹനമേഖലയില്‍ മത്സരം മുറുകുന്നു: അദാനിയും രംഗത്ത്‌

Aswathi Kottiyoor
WordPress Image Lightbox