23.8 C
Iritty, IN
October 6, 2024
  • Home
  • Delhi
  • ഇന്ന് ലോക നഴ്സസ് ദിനം
Delhi

ഇന്ന് ലോക നഴ്സസ് ദിനം

ഇന്ന് മെയ് 12. ലോക നഴ്സസ് ദിനം (international nurses day). ലോകമെമ്പാടുമുള്ള നഴ്‌സുമാര്‍ ഇത്രയധികം വെല്ലുവിളി നേരിട്ട ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ലെന്ന് തന്നെ പറയാം. ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് 12 തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു.

1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്. ‘നഴ്സുമാര്‍: നയിക്കുന്ന ശബ്ദം -നഴ്സിങ്ങിനെ വളര്‍ത്തുക, അവകാശങ്ങളെ മാനിക്കുക’ എന്നതാണ് അന്താരാഷ്ട്ര ഈ വര്‍ഷത്തെ പ്രമേയം. നഴ്സുമാര്‍ സമൂഹത്തിന് നല്‍കുന്ന വിലയേറിയ സേവനം ഓര്‍മപ്പെടുത്താനും അംഗീകരിക്കാനും വേണ്ടിയാണ് ഈ ദിനം ആചരിക്കുന്നത്.

ആധുനിക നഴ്‌സിങ്ങിന്റെ സ്ഥാപകയായ ഫ്ലോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് ഈ ദിനം അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആചരിക്കുന്നത്. ആരോഗ്യമുള്ള സമൂഹത്തില്‍ നഴ്‌സുമാര്‍ നിര്‍ണായക പരിചരണം നല്‍കുന്നവരാണ്.

ലോകം കൊവിഡ് 19 എന്ന മാരകരോഗത്തിന്റെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാര്‍ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനായി കര്‍മ്മനിരതരാണ്. രോഗികള്‍ക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവര്‍. ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ആശംസകള്‍ അര്‍പ്പിക്കുന്നു.

Related posts

കേന്ദ്രത്തിന്റെ പ്രതിരോധ നടപടികളിൽ അതൃപ്‌തി: കോവിഡ്‌ വിദഗ്‌ധസമിതി അധ്യക്ഷൻ രാജിവെച്ചു…………

Aswathi Kottiyoor

ഇന്ത്യയിൽ രാജ്യാന്തര വിമാന സർവീസുകളുടെ നിയന്ത്രണം അനിശ്ചിതമായി നീട്ടി

Aswathi Kottiyoor

മൂന്നാംഘട്ട വാക്‌സിനേഷന്‍: മൂന്നുമണിക്കൂറിനുളളില്‍ രജിസ്റ്റര്‍ ചെയ്തത് 80 ലക്ഷം പേര്‍……….

Aswathi Kottiyoor
WordPress Image Lightbox