24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി
Kerala

അധ്യാപകരുടെ അവധിക്കാല പരിശീലന പരിപാടിക്കു തുടക്കമായി

ജൂൺ ഒന്നിനു സ്‌കൂൾ തുറന്നു കുട്ടികളെത്തുമ്പോൾ ക്ലാസുകളിൽ പഠിപ്പിക്കാനായി എത്തുന്നത് സാങ്കേതിക വിജ്ഞാന പരിശീലനം ലഭിച്ച അധ്യാപകരായിരിക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന അവധിക്കാല ത്രിദിന അധ്യാപക പരിശീലന പരിപാടി തിരുവനന്തപുരം കോട്ടൺഹിൽ സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഓൺലൈൻ പഠന സംവിധാനമൊരുക്കിയതിലൂടെ കോവിഡ് കാലത്തും കേരളത്തിലെ കുട്ടികൾക്കു കൃത്യമായി വിദ്യാഭ്യാസം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. കോവിഡാനന്തരവും കുട്ടികളുടെ ശാരീരിക, അക്കാദമിക വികസനത്തിൽ വലിയ ഇടപെടലാണു നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
യുപി ക്ലാസുകളിലെ അധ്യാപകർക്കായാണു വിഷയാധിഷ്ഠിത പരിശീലന പരിപാടി കോട്ടൺഹിൽ ഗേൾസ് ഹയർസെക്കന്ററി സ്‌കൂളിൽ നടക്കുന്നത്.

Related posts

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിദേശ വിമാന സർവീസ് : കേന്ദ്രത്തിൽ നിന്ന് അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി

Aswathi Kottiyoor

സ്കൂള്‍ തുറക്കല്‍ ; ആദ്യ ഘട്ടത്തില്‍ ഹാജര്‍ ,യൂണിഫോം നിര്‍ബന്ധമാക്കില്ല

Aswathi Kottiyoor

അതിതീവ്ര മഴയ്‌‌ക്ക്‌ സാധ്യത; 7 അണക്കെട്ടിൽ റെഡ്‌ അലർട്ട്‌

Aswathi Kottiyoor
WordPress Image Lightbox