22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • അപകടക്കെണിയായി കണ്ണൂര്‍ നഗരത്തിലെ നടപ്പാതകള്‍
Kerala

അപകടക്കെണിയായി കണ്ണൂര്‍ നഗരത്തിലെ നടപ്പാതകള്‍

കണ്ണൂര്‍ നഗരത്തിലെ നടപ്പാതകള്‍ വഴിയാത്രക്കാര്‍ക്ക് അപകടക്കെണിയൊരുക്കുന്നു. കാലൊന്ന് തെറ്റിയാല്‍ യാത്രക്കാര്‍ ഓവുചാലിലേക്ക് വീണുകാലൊടിയുന്ന അവസ്ഥയാണുള്ളത്. ഏറ്റവും തിരക്കേറിയ കാല്‍ടെക്‌സ് ജങ്ഷനിലെ ഓവുചാലിന്റെ സ്‌ളാബ് തകര്‍ന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അധികൃതര്‍ പുന: സ്ഥാപിച്ചിട്ടില്ല.

സ്‌ളാബിന്റെ കമ്പികള്‍ പുറത്തേക്ക് തുറിച്ചു നില്‍ക്കുന്ന അപകടകരമായ അവസ്ഥയിലാണ് ഇവിടെ. കലക്ടറേറ്റ് മുതല്‍ ജില്ലാപഞ്ചായത്തുവരെയുള്ള നടപ്പാതയില്‍ ടൈല്‍സ് വിരിച്ചത് ഒട്ടുമിക്കതും ഇളകിമാറിയിട്ടുണ്ട്. പലയിടങ്ങളിലും ഇതുകാണാനുമില്ല. കണ്ണൂര്‍ ടൗണ്‍ സ്‌ക്വയര്‍ മുതല്‍ സ്‌റ്റേഡിയം കോര്‍ണവരെയും പ്ലാസ ജങ്ഷനിലുംഇതുതന്നെയാണ് അവസ്ഥ. അശാസ്ത്രീയമായ നിര്‍മാണ പ്രവൃത്തിയാണ് ഈ ഗതികേടിന് കാരണമെന്നാണ് വഴിയാത്രക്കാര്‍ പറയുന്നത്.

Related posts

തൃശൂർ, കോഴിക്കോട് മാനസികാരോഗ്യ കേന്ദ്രങ്ങളിലുണ്ടായ സംഭവങ്ങൾ: മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു

Aswathi Kottiyoor

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Aswathi Kottiyoor

49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി

Aswathi Kottiyoor
WordPress Image Lightbox