രാജ്യത്ത് നൽകിയ കോവിഡ് വാക്സിൻ ഡോസുകളുടെ എണ്ണം 190 കോടി കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12-14 വയസ്സുള്ള 3.01 കോടിയിലധികം കുട്ടികൾക്കാണ് വാക്സിന്റെ ആദ്യ ഡോസ് നൽകിയത്. 18-59 വയസ്സുള്ളവർക്ക് 9,95,265 കരുതൽ ഡോസുകൾ കൊടുത്തു.
ഏപ്രിൽ 10ന്, സ്വകാര്യ വാക്സിനേഷൻ കേന്ദ്രങ്ങളിൽ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസുകൾ നൽകിത്തുടങ്ങി. രണ്ടാമത്തെ ഡോസ് എടുത്ത് ഒമ്പതു മാസം പൂർത്തിയാക്കിയ 18 വയസ്സിന് മുകളിലുള്ളവർക്ക് കരുതൽ ഡോസ് എടുക്കാം.