24.3 C
Iritty, IN
October 6, 2024
  • Home
  • Kottiyoor
  • കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം
Kottiyoor

കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്ത് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം

കൊട്ടിയൂര്‍: എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് വേണ്ടിയുള്ള പരിശീലന പരിപാടികള്‍ക്ക് തുടക്കമായി. കൊട്ടിയൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന പരിശീലന പരിപാടി നീണ്ടുനോക്കി വ്യാസ ഓഡിറ്റോറിയത്തില്‍ വൈസ് പ്രസിഡന്റ് ഫിലോമിന ജോര്‍ജിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 20 ലക്ഷം അഭ്യസ്തവിദ്യരായ തൊഴില്‍ രഹിതര്‍ക്ക് 4 വര്‍ഷത്തിനുള്ളില്‍ തൊഴില്‍ നല്‍കുകയെന്ന ലക്ഷ്യത്തെ കുറിച്ച് എല്ലാവരിലും അവബോധം സൃഷ്ടിക്കുക, 18 മുതല്‍ 59 വരെ പ്രായപരിധിയിലുള്ള പ്ലസ്ടുവോ അതിലധികമോ യോഗ്യതയുള്ള തൊഴില്‍ രഹിതര്‍, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം വഴി തൊഴില്‍ നേടാന്‍ സന്നദ്ധരാകുന്നവര്‍ തുടങ്ങിയവരുടെ വിവരങ്ങള്‍ വീടുകള്‍ തോറും കയറി സര്‍വ്വേ വഴി ശേഖരിക്കുന്നതിനാണ് എന്റെ തൊഴില്‍ എന്റെ അഭിമാനം എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്‍കുന്നത്. ക്യാമ്പയിന്റെ ഭാഗമായി കേരളത്തിലെ മുഴുവന്‍ വീടുകളും സന്ദര്‍ശിച്ച് 18 നും 59 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ശേഖരിക്കുകയും തൊഴില്‍ ലഭ്യമാക്കുകയും ചെയ്യും. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി രമേശ് ബാബു, കെ.പി സുരേഷ് കുമാര്‍, കെ.ബി ഷിജു, ബീന പുതുശേരി, ആര്‍.പുഷ്പ കുമാരി തുടങ്ങിയവര്‍ സംസാരിച്ചു.

Related posts

വന്യജീവികളുടെ ദാഹമകറ്റാൻ തടയണ നിർമിച്ച് വനപാലകർ

Aswathi Kottiyoor

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

Aswathi Kottiyoor

വാഴക്കന്ന് വിതരണം

Aswathi Kottiyoor
WordPress Image Lightbox